The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കരളകം പാടശേഖരത്തിൽ കൃഷി പുനരാരംഭിക്കുന്നതിന് രണ്ടുകോടിയുടെ സമഗ്ര പദ്ധതി ആവിഷ്‌കരിക്കും: കൃഷി മന്ത്രി

ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തിൽ വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നെൽകൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന പദ്ധതി ആവിഷ്‌കരിച്ച് അടിയന…

Kerala04 Mar 2025, 4:25 AM 46,332
കരളകം പാടശേഖരത്തിൽ കൃഷി പുനരാരംഭിക്കുന്നതിന് രണ്ടുകോടിയുടെ സമഗ്ര പദ്ധതി ആവിഷ്‌കരിക്കും: കൃഷി മന്ത്രി

ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തിൽ വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നെൽകൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന പദ്ധതി ആവിഷ്‌കരിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേരള നിയമസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏതാണ്ട് 70 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിൽ ജല ആഗമന നിർഗമന സംവിധാനങ്ങളിലെ അപര്യാപ്തത, ബണ്ടുകളിൽ ചളി നിറഞ്ഞ് ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന സ്ഥിതി, കാർഷിക യന്ത്രങ്ങൾ പാടശേഖരത്തിലേക്ക് എത്തിക്കുന്നതിന് സൗകര്യമില്ലായ്മ, പുറംബണ്ടുകളിലെ ബലക്ഷയം തുടങ്ങി നിരവധി പ്രശ്‌നങ്ങളാൽ കഴിഞ്ഞ നാലുവർഷമായി കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് യോഗത്തിൽ ആലപ്പുഴ എംഎൽഎ, പി പി ചിത്രരഞ്ജൻ  അറിയിച്ചു. നഗരസഭയിലെ 4 വാർഡുകളിലായി നിലകൊള്ളുന്ന കരളകം പാടശേഖരത്തിന്റെ പ്രശ്‌ന പരിഹാരത്തിന് മുൻ വർഷങ്ങളിൽ ഫണ്ട് വകയിരുത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ നാല് വർഷമായി കൃഷിയിറക്കാൻ കഴിയാതെ വന്നതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും താവളമായിമാറിയിരിക്കുകയാണെന്നും, ഇവയുടെഒക്കെ  ശാശ്വത പരിഹാരത്തിന് കൃഷിവകുപ്പിന്റെ ഇടപെടൽ അത്യന്താപേക്ഷിതമാണെന്നും ചെയർപേഴ്‌സൺ  കെ കെ ജയമ്മ യോഗത്തിൽ അറിയിച്ചു.


       കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗത്തിനോട് (സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനീയർ) 10 ദിവസത്തിനകം ഒരു പഠനം നടത്തി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ കൃഷി മന്ത്രി നിർദേശം നൽകി. പാടശേഖരത്തിലെ ജലസേചന സംവിധാനം, പുനഃരുജ്ജീവനം, പുറം ബണ്ട് ബലപ്പെടുത്തൽ, 4 പമ്പ് ഹൗസുകളുടെനിർമ്മാണം, കാർഷിക യന്ത്രങ്ങൾ ഉൾപ്പെടെ പാടശേഖരത്തിൽ എത്തിക്കുന്നതിന് ട്രാക്ടർ ബ്രിഡ്ജുകൾ ഉൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക്, കൃഷിവകുപ്പിന്റെയും എം.എൽ.എ ഫണ്ട്, നഗരസഭ ഫണ്ട് എന്നിവ സംയോജിപ്പിച്ചുകൊണ്ട് രണ്ടുകോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. പാടശേഖരത്തിന്റെ റിസർവ്വേനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് റവന്യൂ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സതീദേവി എം ജി, കൗൺസിലർ  അമ്പിളി അരവിന്ദ്, കൃഷിവകുപ്പ് ഡയറക്ടർ ശ്രീരാം വെങ്കിട്ടരാമൻ, കർഷകപ്രതിനിധി  കെ സി ജോസഫ്, കൃഷി അഡീഷണൽ ഡയറക്ടർ മീന ടി ഡി, അഡീഷണൽ സെക്രട്ടറി സുരേഷ് കുമാർ കെ, സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനീയർ വി ബാബു, ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ അമ്പിളി സി തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories