The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചാല്‍ പാരിതോഷികം

കോഴിക്കോട്: റോഡപകടങ്ങളില്‍പ്പെടുന്നവരുടെ രക്ഷകർക്ക് ഇനി പൊലീസിന്റെ പാരിതോഷികം. അപകടത്തില്‍പെടുന്നവരുടെ ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യവുമായി ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ കോഴിക്കോട് സിറ്റി പൊലീസാണ് 'ഗു‌ഡ്…

Kerala02 Feb 2024, 3:15 PM 10,852
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചാല്‍ പാരിതോഷികം
കോഴിക്കോട്: റോഡപകടങ്ങളില്‍പ്പെടുന്നവരുടെ രക്ഷകർക്ക് ഇനി പൊലീസിന്റെ പാരിതോഷികം. അപകടത്തില്‍പെടുന്നവരുടെ ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യവുമായി ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ കോഴിക്കോട് സിറ്റി പൊലീസാണ് 'ഗു‌ഡ് സമരിറ്റൻസ് അവാർഡ് ' പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.


അപകടം പറ്റിയാളെ ആശുപത്രിയില്‍ എത്തിച്ചശേഷം അവരുടെ ഫോട്ടോ, അപകടം സംഭവിച്ച ആളുടെ വിവരണം, എത്തിച്ചയാളുടെ വിവരങ്ങള്‍ എന്നിവ 8590965259 എന്ന വാട്സ് ആപ്പ് നമ്ബറിലേക്ക് സന്ദേശമായി അയച്ചാല്‍ ഉടൻ 500 രൂപ പാരിതോഷികമായി ഓണ്‍ലൈൻ വഴി ലഭിക്കും.

അപകടത്തില്‍പ്പെട്ടവരെ കണ്ടാലും നിയമക്കുരുക്കുകള്‍ ഭയന്ന് പലപ്പോഴും ആളുകള്‍ മാറിപോകുന്ന സ്ഥിതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിയുമായി സിറ്റി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. തുടക്കത്തില്‍ കോഴിക്കോട് നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ദുരുപയോഗം തടയാൻ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ആശുപത്രിയില്‍ നിന്ന് ആധികാരിക വിവരങ്ങള്‍ ശേഖരിക്കും. അപകടത്തില്‍പ്പെടുന്നവർ നിർണായക സമയത്തിനകം ആശുപത്രിയില്‍ എത്താത്തതിനാല്‍ മരിക്കുകയോ ജീവച്ഛവങ്ങളായി മാറുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുകയാണെന്ന് പദ്ധതി പ്രഖ്യാപിച്ച്‌ സിറ്റി പൊലീസ് കമ്മിഷണർ രാജ്‌പാല്‍ മീണ പറഞ്ഞു.

Share this story

Share

Related Stories