The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം

ഭൂവിവര സംവിധാനത്തിൽ വിപ്ലവം !

കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് ‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേ…

Kerala30 Jun 2025, 4:50 AM 38,426
ഭൂവിവര സംവിധാനത്തിൽ വിപ്ലവം !

കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് ‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. 2022ൽ ആണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് ‘എൻ്റെ ഭൂമി ‘ എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നത്. ഈ പദ്ധതിക്കായി 858 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ഒരു സംസ്ഥാനം ഏറ്റെടുത്തുനടത്തിയ ഏറ്റവും വലിയ സർവേ പദ്ധതിയാണിത്. അഞ്ചു വർഷത്തിനുള്ളിൽ സർവേ നടപടികൾ

പൂർത്തികരിക്കുകയാണ് സർക്കാർ ലക്ഷ്യം.





ഡിജിറ്റൽ റീസർവേയിലൂടെ കൃത്യതയും സുതാര്യതയുമുള്ള ഭൂരേഖകൾ തയ്യാറാക്കാനും അതിർത്തി തർക്ക കേസുകൾക്ക് ശാശ്വതപരിഹാരം കാണാനും സാധിച്ചു. സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്ത് ആദ്യമായി യൂണിക് തണ്ടപ്പേര് സമ്പ്രദായം നടപ്പാക്കി എന്നത് ശ്രദ്ധേയമാണ്. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ, ഭൂമി രജിസ്ട്രേഷനു മുൻപുതന്നെ അംഗീകൃത സ്‌കെച്ചും രേഖകളും ലഭ്യമാക്കുകയും അവ ആധാരത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതിലൂടെ ഭൂരേഖകളുടെ വിശ്വാസ്യത വർധിക്കുന്നു.



‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് എല്ലാ വില്ലേജുകളിലെയും ഡിജിറ്റൽ സർവേ റെക്കോർഡുകൾ തയ്യാറാക്കാൻ ‘എന്റെ ഭൂമി’ യെന്ന ബൃഹത് പദ്ധതി

സർക്കാർ നടപ്പാക്കുന്നത്.




അത്യാധുനിക സർവേ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി, ബഹുജന പങ്കാളിത്തത്തോടെയാണ് പദ്ധതി സംസ്ഥാനത്ത് മുന്നേറുന്നത്. സർവേ ജോലികൾ വേഗത്തിലാക്കാനും, സംസ്ഥാനത്തെ എല്ലാ സർവേ പ്രവർത്തനങ്ങളും ഒരു നെറ്റ് വർക്കിന് കീഴിൽ കൊണ്ടുവരാനും, കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS) എന്ന നൂതന ഡിജിറ്റൽ സർവേ സാങ്കേതികവിദ്യ സ്ഥാപിക്കാൻ വകുപ്പ് മുൻകൈയെടുത്തു. സംസ്ഥാനത്ത് സ്ഥാപിക്കേണ്ട 28 CORS സ്റ്റേഷനുകളിൽ 27 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്. സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന നിലയ്ക്കലിലെ (പത്തനംതിട്ട) ഒരു സ്റ്റേഷന്റെ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കിവരികയാണ്. ആദ്യഘട്ട ഡിജിറ്റൽ റീസർവേയിൽ ഉൾപ്പെട്ട വില്ലേജുകളിലെ ഭൂവുടമകളുടെ വിവരങ്ങൾ വില്ലേജ് രേഖകളിൽ കൃത്യമായി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും, അല്ലാത്തപക്ഷം ആ വിവരം അറിയിക്കാനും ‘എന്റെ ഭൂമി’ പോർട്ടൽ വഴി സാധ്യമാണ്.




സംസ്ഥാനത്തെ ആകെ 488 വില്ലേജുകളിൽ, 312 വില്ലേജുകളിൽ ഡിജിറ്റൽ സർവേ ഫീൽഡ് ജോലികൾ പൂർത്തിയായി. 176 വില്ലേജുകളിൽ ഫീൽഡ് ജോലികൾ ദ്രുതഗതിയിലാണ്. ‘എന്റെ ഭൂമി’ ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതിയിലൂടെ ഇതിനകം 312 വില്ലേജുകളിലെ 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്ന് 7.31 ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തി.




ഇന്ത്യയിൽ തന്നെ ഡിജിറ്റൽ ലാൻഡ് സർവേ ആരംഭിച്ച് കാര്യമായ പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണ്. ഡിജിറ്റൽ ലാൻഡ് സർവേ മൂന്നാംഘട്ടമായതോടെ ഭൂരേഖാ സംവിധാനം ഒരു പുത്തൻ അദ്ധ്യായത്തിലാണ്. ‘എന്റെ ഭൂമി’ സംയോജിത പോർട്ടൽ (Integrated Land Information Management System-ILIMS) രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം കൂടിയാണ്.




കരുത്തോടെ കേരളം- 70


Share this story

Share

Related Stories