The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

റവന്യു സേവനങ്ങൾ പൂർണമായും ഡിജിറ്റലാകും: മന്ത്രി കെ രാജൻ

*12 ഇ-സേവനങ്ങൾക്ക് കൂടി തുടക്കം          റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ വേഗതയും സുതാര്യതയും ഉറപ്പാക്കാൻ  കഴിയുമെന്നതിനാൽ സമ്പൂർണ ഡിജിറ്റൽ സേവനം റവന്യു വകുപ്പിൽ ഉറപ്പു വരുത്തുമെന്ന് റവന്യു വകുപ്പ്…

Kerala11 Oct 2024, 10:55 PM 24,980
റവന്യു സേവനങ്ങൾ പൂർണമായും ഡിജിറ്റലാകും: മന്ത്രി കെ രാജൻ

*12 ഇ-സേവനങ്ങൾക്ക് കൂടി തുടക്കം




          റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ വേഗതയും സുതാര്യതയും ഉറപ്പാക്കാൻ  കഴിയുമെന്നതിനാൽ സമ്പൂർണ ഡിജിറ്റൽ സേവനം റവന്യു വകുപ്പിൽ ഉറപ്പു വരുത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന പുതിയ 12 ഇ-സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


          സംസ്ഥാനത്ത് എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നയത്തിന്റെ ഭാഗമായി റവന്യു വകുപ്പും സ്മാർട്ട് ആവുകയാണ്. കേരളത്തിലേറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയ സർക്കാരാണിത്. മൂന്ന് വർഷത്തിനുള്ളിൽ 1,80,877 പട്ടയങ്ങളാണ് വിതരണം ചെയ്തത്.\"\"


          ക്യു ആർ കോഡ് രേഖപ്പെടുത്തിയ ഇ-പട്ടയങ്ങളാണ് നിലവിൽ നൽകുന്നത്. ജന്മിത്തവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവിൽ കേരളം നടത്തുന്നത്. 2022 നവംബർ 1 ന് ആരംഭിച്ച ഡിജിറ്റൽ റീസർവേ  4,85,000 ഹെക്ടറിൽ പൂർത്തിയാക്കാൻ സാധിച്ചത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.


          വില്ലേജ് ഓഫീസുകൾ മുതൽ ഡയറക്ടറേറ്റ് വരെയുള്ള മുഴുവൻ സ്ഥാപനങ്ങളും സേവനങ്ങളും ഡിജിറ്റലാക്കി മാറ്റും. ലോക കേരള സഭയുടെ രണ്ടാമത്തെ എഡിഷനിൽ റവന്യു വകുപ്പ് പ്രഖ്യാപിച്ച പ്രവാസി മിത്രം  പോർട്ടലിലൂടെ പ്രവാസികൾക്ക് റവന്യു അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനുള്ള അവസരം ഇ-സേവനങ്ങളിലൂടെ ലഭിക്കും. പ്രവാസികൾക്ക് ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങൾ ഓൺലൈനായി നടത്താം എന്നത് കേരളത്തിന്റെ ചരിത്ര നേട്ടമാന്നെന്ന് മന്ത്രി പറഞ്ഞു.


           ഭൂമിയിൻമേൽ ബാങ്കുകളിൽ നിന്നുള്ള വായ്പയുടെ വിശദാംശങ്ങൾ അറിയുന്ന ഇലക്ട്രോണിക് മോർട്ട്ഗേജ് റിക്കോർഡർ മറ്റൊരു പ്രധാന സേവനമാണ്. ഭൂമിയേറ്റെടുക്കൽ നടപടി ക്രമങ്ങൾ  സുതാര്യമാക്കുക എന്നതാണ് ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റം എന്ന സേവനത്തിന്റെ ലക്ഷ്യം. റവന്യു ഇ-സർവീസുകൾ മൊബൈൽ ആപ്പിലൂടെ ഉടൻ തന്നെ ലഭ്യമാകുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.


          10 വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്ന ഭൂസംബന്ധമായ സേവനങ്ങൾ, ഇലക്ട്രോണിക് മോർട്ട്‌ഗേജ് റിക്കോർഡറായ www.emr.kerala.gov.in, ഏത് ഭൂമിയും തിരയുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന www.revenue.kerala.gov.in, കെ ബി ടി അപ്പീൽ-ഓൺലൈൻ സംവിധാനം, റവന്യൂ റിക്കവറി ഡിജിറ്റൽ പെയ് മെന്റ്, ബിസിനസ് യൂസർ -PAN ഉപയോഗിച്ചുള്ള ലോഗിൻ സൗകര്യം, റവന്യൂ ഇ – സർവ്വീസ് മൊബൈൽ ആപ്പ്, ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റമായ www.lams.revenue.kerala.gov.in, വില്ലേജ് ഡാഷ്ബോർഡ് VOMIS, ഗ്രീവെൻസ് & ഇന്നോവേഷൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, റവന്യൂ ഇ-കോടതി എന്നിവയാണ് പുതിയതായി നടപ്പിലാക്കുന്ന ഇ-സേവനങ്ങൾ.


          ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ  റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശിഗൻ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, വാർഡ് കൗൺസിലർ പാളയം രാജൻ എന്നിവർ സംബന്ധിച്ചു.


Share this story

Share

Related Stories