The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

രക്ഷാപ്രവർത്തനം; ഓർമ്മയിൽ സിപ്പ്ലൈൻ നിർമ്മിച്ച നിർണായക മുഹൂർത്തമെന്ന് എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാന്റന്റ്

ദുരന്തവേളയിലെ രക്ഷാപ്രവർത്തനം ഓർത്തെടുക്കുകയാണ് ഡെപ്യൂട്ടി കമാന്റന്റ് കെ. കപിൽവയനാട് കളക്ടറേറ്റിലെ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ചു 2024 ജൂലൈ 30 ന് പുലർച്ചെ ദുരന്…

Kerala26 Mar 2025, 11:20 PM 35,150
രക്ഷാപ്രവർത്തനം; ഓർമ്മയിൽ സിപ്പ്ലൈൻ നിർമ്മിച്ച നിർണായക മുഹൂർത്തമെന്ന് എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാന്റന്റ്

ദുരന്തവേളയിലെ രക്ഷാപ്രവർത്തനം ഓർത്തെടുക്കുകയാണ് ഡെപ്യൂട്ടി കമാന്റന്റ് കെ. കപിൽ


വയനാട് കളക്ടറേറ്റിലെ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ചു 2024 ജൂലൈ 30 ന് പുലർച്ചെ ദുരന്തമുഖത്ത് എത്തുമ്പോൾ ആ ഭാഗത്തേക്ക്‌ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. മീനങ്ങാടി ബേസ് ക്യാമ്പിൽ നിന്ന് പുറപ്പെട്ട എൻ.ഡി.ആർ.എഫിന്റെ 4-ഡി ബറ്റാലിയൻ ആണ് ദുരന്തമുഖത്ത് ആദ്യമെത്തിയ രക്ഷപ്രവർത്തന സംഘം.


ഞങ്ങൾ എത്തിയപ്പോൾ വെള്ളരിമല ഗവ. ഹയർസെക്കന്ററി സ്കൂൾ ഭാഗത്ത് മണ്ണും മലയും പാറക്കെട്ടുകളും ഒന്നായി ഇടിഞ്ഞുവന്ന സ്ഥിതിയായിരുന്നു. കടപുഴകി എത്തിയ വൻ മരങ്ങളും മുട്ടറ്റം ചളിയും. ഞൊടിയിടയിൽ തന്നെ കൃത്യമായ ആസൂത്രണത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്താൻ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ്, വീടിന്റെ മേൽക്കൂരയിൽ അഭയം പ്രാപിച്ചവരെയൊക്കെ രക്ഷപ്പെടുത്തി.


ചൂരൽമലയിൽ എത്തിയപ്പോൾ അവിടെ പാലം തന്നെ തകർന്നു പോയിരിക്കുന്നു. അങ്ങോട്ടേക്കുള്ള ബന്ധം പൂർണ്ണമായും അറ്റു. ഒറ്റപ്പെട്ടുപോയ നിലയിൽ 250 പേർ അവിടെ കുടുങ്ങി കിടപ്പുണ്ട്. അതിൽ ഗുരുതരമായി പരിക്കേറ്റവരും മരണപ്പെട്ടവരുമുണ്ട്.


\"\"


അങ്ങോട്ടേക്ക് എത്തിപ്പെടാൻ കയറും ജെസിബിയും ഉപയോഗിച്ച് സിപ്പ്ലൈൻ നിർമിക്കുകയാണ് ഞങ്ങൾ ആദ്യം ചെയ്തത്. അത് ആദ്യ ഘട്ടത്തിലെ

രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. ഈ സിപ്പ്ലൈൻ വഴിയാണ് ഗുരുതരമായി പരിക്കേറ്റവരെ ഇക്കരെ എത്തിച്ചത്. സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടർച്ചയായുള്ള കനത്ത മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും ഇരുട്ടും വലിയ തടസ്സങ്ങൾ സൃഷ്ടിച്ചു.  ഇതേ സിപ്പ്ലൈൻ വഴിയാണ് മുണ്ടക്കൈ ഭാഗത്തേക്ക് ഭക്ഷണവും മരുന്നും ആരോഗ്യ സംഘത്തെയും എത്തിച്ചത്. ഇന്ന് ഓർക്കുമ്പോൾ ആ സിപ്പ്ലൈൻ പ്രതീക്ഷയുടെ

നേർരേഖയായി മാറിയതായി തിരിച്ചറിയുന്നു.


പിന്നീടുള്ള ദിവസങ്ങളിൽ എൻ.ഡി.ആർ.എഫിന്റെ ബംഗ്ലൂരു ആസ്ഥാനത്ത് നിന്നുള്ള 10-എച്ച്, കോഴിക്കോട് നിന്നുള്ള 4-കെ, ബംഗ്ലൂരുവിൽ നിന്ന് തന്നെയുള്ള 4-എൻ ബറ്റാലിയനുകളും എത്തിച്ചേർന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. മലപ്പുറത്ത് നിന്നുള്ള 4-ജെ ബറ്റാലിയൻ നിലമ്പൂരിൽ ചാലിയാറിന്റെ തീരത്താണ് തെരച്ചിലിൽ ഏർപ്പെട്ടത്.


ആഗസ്റ്റ്‌ 5 ന് തെരച്ചിൽ നടത്തുന്നതിനിടയിൽ കാണാതായ 15 സന്നദ്ധ പ്രവർത്തകരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് കണ്ടെത്തി രക്ഷപ്പെടുത്തിയതും എൻഡിആർഎഫ് സംഘമായിരുന്നു.  എത്തിപ്പെടാൻ അതീവ ദുഷ്‌കരവും ചെങ്കുത്തായതും അത്യന്തം അപകട സാധ്യതയുള്ളതുമായ സ്ഥലത്തായിരുന്നു ഇവർ കുടുങ്ങിപ്പോയത്.


മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് നിന്ന് ആകെ 14 പേരെ രക്ഷപ്പെടുത്താനും 261 പേരെ അപകട സാഹചര്യങ്ങളിൽ നിന്ന് ഒഴിപ്പിക്കാനും 102 മൃതദേഹങ്ങൾ കണ്ടെടുക്കാനും എൻഡിആർഎഫിന് സാധിച്ചു.


എൻഡിആർഎഫ് കമാന്റെന്റ് അഖിലേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ചടുലമായി നടത്തിയത്.


ആർമി, ടെറിട്ടോറിയൽ ആർമി, കണ്ണൂരിൽ നിന്നുള്ള ഡിഫെൻസ് സെക്യൂരിറ്റി കോർപ്സ്, എംഇജി, കേരള പോലീസ്, അഗ്നിരക്ഷാ സേന, വനം വകുപ്പ് എന്നീ വിവിധ വിഭാഗങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം സാധ്യമാക്കിയത്.


Share this story

Share

Related Stories