The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്: ഒന്നിലധികം കുട്ടികള്‍ ഇരകളായി

ആലപ്പുഴ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളില്‍ ഒന്നിലധികം കുട്ടികള്‍ റാഗിങിന് ഇരകളായതായി സ്ഥിരീകരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. സംഭവം അറിഞ്ഞപ്പോള്‍ തന്നെ അധ്യാപകര്‍ ഹോസ്റ്റലിലെത്തി. ആറ് പ്ലസ് വണ്‍ വിദ്യാ…

Kerala12 Jun 2025, 4:11 AM 48,352
ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്: ഒന്നിലധികം കുട്ടികള്‍ ഇരകളായി
ആലപ്പുഴ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളില്‍ ഒന്നിലധികം കുട്ടികള്‍ റാഗിങിന് ഇരകളായതായി സ്ഥിരീകരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. സംഭവം അറിഞ്ഞപ്പോള്‍ തന്നെ അധ്യാപകര്‍ ഹോസ്റ്റലിലെത്തി. ആറ് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ രാത്രി തന്നെ സസ്‌പെന്റ് ചെയ്തുവെന്നും പ്രിന്‍സിപ്പലിന്റെ വാര്‍ത്താ കുറിപ്പ്.

ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായും പ്രിന്‍സിപ്പലിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗുരുതര സംഭവം സ്‌കൂളില്‍ തന്നെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പാളിയത് ഒരു രക്ഷകര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ്. റാഗിങ് നടന്നിട്ടില്ല എന്നായിരുന്നു രാവിലെ മുതല്‍ സ്‌കൂളിന്റെ വാദം. ഇപ്പോഴും റാഗിങ് എന്ന് വിശദീകരണത്തില്‍ പ്രതിപാദിച്ചിട്ടില്ല. എട്ടാം ക്ലാസിലെ വിദ്യാര്‍ഥികളെ പ്ലസ് വണ്ണിലെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നു എന്നൊരു വിവരം സെക്യൂരിറ്റി ഇവരെ വിളിച്ചറിയിച്ചു എന്നാണ് വിശദീകരണത്തില്‍ പറയുന്നത്. ഒരു കുട്ടിക്കാണ് ഗുരുതരമായി പരുക്കേല്‍ക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തത്.

തിങ്കളാഴ്ച രാത്രി സ്‌കൂള്‍ ഹോസ്റ്റലിനുള്ളിലായിരുന്നു റാഗിംഗ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമല്ലാത്ത മറുപടി നല്‍കിയതിനായിരുന്നു മര്‍ദനം. യുപി വിഭാഗത്തിന്റെ ഹോസ്റ്റലിലില്‍ നിന്ന് ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതിയതായി എത്തിയതാണ് വിദ്യാര്‍ഥി.ഹോസ്റ്റല്‍ റൂമിനുള്ളില്‍ മറ്റു വിദ്യാര്‍ത്ഥികളും റാഗിങ്ങിന് ഇരയായതായി വിദ്യാര്‍ഥി പറഞ്ഞിരുന്നു. പ്രിന്‍സിപ്പലിന്റെ ഇടപെടലില്‍ ഇവര്‍ പരാതിയില്‍ നിന്ന് പിന്മാറിയെന്നും ആരോപണം. മര്‍ദ്ദനത്തില്‍ അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ഥിയുടെ അച്ഛന്‍ പറയുന്നു.

മാതാപിതാക്കളുടെ പരാതിയില്‍ മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും സ്‌കൂളില്‍ റാഗിംഗ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share this story

Share

Related Stories