The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഭൂമി പ്രശ്നങ്ങളിൽ അതിവേഗ തീരുമാനം: മന്ത്രി കെ. രാജൻ

സങ്കീർണമായ ഭൂമി പ്രശ്നങ്ങളിൽ പോലും അതിവേഗം തീരുമാനമെടുക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ഭൂമി തരം മാറ്റല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാനന്തവാടി റവ…

Kerala16 Jan 2024, 3:20 AM 13,799
ഭൂമി പ്രശ്നങ്ങളിൽ അതിവേഗ തീരുമാനം: മന്ത്രി കെ. രാജൻ

സങ്കീർണമായ ഭൂമി പ്രശ്നങ്ങളിൽ പോലും അതിവേഗം തീരുമാനമെടുക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ഭൂമി തരം മാറ്റല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസ് റിക്കാര്‍ഡ് റൂമിന്റെ ഉദ്ഘാടനവും പനമരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. സൗജന്യ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തുകൾ മുഖേന തീർപ്പാക്കുന്നത്. വയനാട്ടിൽ ഇത്തരത്തിൽ ലഭിച്ച 251 എണ്ണത്തിന്റെ തരം മാറ്റം നടപടി പൂർത്തിയായതായി മന്ത്രി പറഞ്ഞു. അദാലത്തിൽ പുതുതായി ലഭിക്കുന്നവ ഉടൻ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഓൺലൈനായി മാത്രം 3,74218 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1,16,432 എണ്ണം തരം മാറ്റിക്കഴിഞ്ഞു. ശേഷിക്കുന്നവ പരിശോധിച്ചു നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.


ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനായി സ്ഥിര ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാർ നടപടിയെടുത്തു. 68 ജൂനിയർ സൂപ്രണ്ടുമാരെയും 181 ക്ലർക്കുമാരെയും തരംമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി നിയമിച്ചു. തരംമാറ്റം പേർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ഭൂമിയുടെ ഫെയർവാല്യു കൂടി പുനർ നിർണ്ണയിച്ച് നൽകുന്നതിനാവശ്യമായ ഭേദഗതി, തരംമാറ്റ പോർട്ടലിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമാകാനാണ് കെഎൽആർ സർട്ടിഫിക്കറ്റ് ഒഴിവാക്കിയത്. അദാലത്തിൽ തീർപ്പാക്കുന്ന തരംമാറ്റ ഉത്തരവുകൾ അന്നുതന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതർ ഇല്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യം. കയ്യേറ്റക്കാരോടും കുടിയേറ്റക്കാരോടും ഒരേ നയം അല്ല സർക്കാർ സ്വീകരിക്കുന്നതെന്നും കയ്യേറുന്ന ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതരായവർക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.


ജനങ്ങൾക്ക് ഉപകരിക്കുന്ന തരത്തിൽ അതിവേഗം തരം മാറ്റം നടത്തി കൊടുക്കണം. ജില്ലയിലെ കൃഷി ഓഫീസർമാരുടെയും തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരുടെയും യോഗം ഉടൻ വിളിച്ചു ചേർക്കണമെന്ന് മന്ത്രി കലക്ടർക്ക് നിർദ്ദേശം നൽകി. എൽ എൽ എം സി കൂടാത്ത ഇടങ്ങളിൽ എത്രയും പെട്ടെന്ന് അവ കൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

മൂന്ന് താലൂക്കുകളിലെയും തിരഞ്ഞെടുക്കപ്പെട്ട 15 പേർക്ക് തരം മാറ്റൽ ഉത്തരവ് മന്ത്രി കൈമാറി.


ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായിരുന്നു. ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് നേതൃത്വം നല്കിയ സബ് കളക്ടർ മിസാൽ സാഗർ ഭരതിനെയും ഉദ്യോഗസ്ഥരെയും ചടങ്ങിൽ മന്ത്രി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, എടവക പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ജംസീറ ഷിഹാബ്, പനമരം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ.ടി സുബൈർ, ജില്ലാ കലക്ടർ ഡോ. രേണുരാജ്, സബ് കളക്ടർ മിസാൽ സാഗർ ഭരത്, എ.ഡി.എം എൻ.ഐ ഷാജു, ഡെപ്യൂട്ടി കളക്ടർമാരായ കെ അജീഷ്, കെ.കെ ഗോപിനാഥ്, കെ ദേവകി, തഹസിൽദാർമാരായ എം.ജെ അഗസ്റ്റിൻ,ആർ.എസ് സജി, വി.കെ ഷാജി, ഭൂരേഖാ തഹസിൽദാർമാർ ജില്ലാ നിർമ്മിതി കേന്ദ്ര എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സജീത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories