The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മത്സര പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ച; ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്സഭ

മത്സര പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ചയും ക്രമക്കേടും തടയാനുള്ള ബിൽ ലോക്സഭ പാസാക്കി. മത്സര പരീക്ഷകളിൽ ക്രമക്കേടു കാണിച്ചാൽ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു കോടി രൂപ വരെ പിഴ ഈടാക്കാനും ബില്ലിൽ വ്യ…

Kerala07 Feb 2024, 2:14 AM 11,878
മത്സര പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ച; ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്സഭ
മത്സര പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ചയും ക്രമക്കേടും തടയാനുള്ള ബിൽ ലോക്സഭ പാസാക്കി. മത്സര പരീക്ഷകളിൽ ക്രമക്കേടു കാണിച്ചാൽ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു കോടി രൂപ വരെ പിഴ ഈടാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ചോദ്യപേപ്പറുകൾ ചോരുന്നത് വഴി പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന സാഹചര്യത്തിലാണ് നിയമം നടപ്പാക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷവും പരമാവധി അഞ്ചുവര്‍ഷം വരെയുമാണ് തടവ് ശിക്ഷ ലഭിക്കുക. സംഘടിത കുറ്റകൃത്യത്തിനാണ് പത്തുവര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. യുപിഎസ്‌സി, എസ്എസ്‌സി, ആർആർബി ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുടെ പരീക്ഷകളും ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകളും നിയമത്തിന്റെ പരിധിയിൽ വരുന്നു. സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ നാല് വർഷത്തേക്ക് പരീക്ഷ നടത്തുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.

ഇത്തരം കേസിൽ പ്രതികളെ പൊലീസിന് വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാനാകും. കൂടാതെ പ്രതിക്ക് ജാമ്യത്തിന് ലഭിക്കുകയുമില്ല. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിലൂടെ പരിഹരിക്കാനുമാവില്ല. കേസുകൾ അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അല്ലെങ്കിൽ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയായിരിക്കും ചുമതലപ്പെടുത്തുക. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.

Share this story

Share

Related Stories