The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പട്ടയമേള: ജില്ലയിൽ 2619 പേർ ഭൂമിയുടെ അവകാശികളായി

എല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് മന്ത്രി ശശീന്ദ്രൻഭൂരഹിതരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് വനം മന്ത…

Kerala23 Feb 2024, 7:25 PM 47,034
പട്ടയമേള: ജില്ലയിൽ 2619 പേർ ഭൂമിയുടെ അവകാശികളായി

എല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് മന്ത്രി ശശീന്ദ്രൻ




ഭൂരഹിതരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനതല പട്ടയ മേളയുടെ ഭാഗമായി ജില്ലാതല പട്ടയവിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


ലക്ഷ്യ ബോധമുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 2619 പേർക്കാണ് പട്ടയം ലഭ്യമാക്കിയത്. ഇനിയും ലഭിക്കാൻ ബാക്കിയുള്ളവർക്ക് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നങ്ങൾ പരിഹരിച്ച് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.


\"\"


കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ പരിധിയിൽ നിന്ന് 1784 പട്ടയങ്ങൾ, വടകര ലാൻഡ് ട്രിബ്യൂണൽ പരിധിയിൽ നിന്ന് 700 പട്ടയങ്ങൾ, ദേവസ്വം ട്രിബ്യൂണലിൽ നിന്ന് 50 പട്ടയങ്ങൾ, സർക്കാർ ഭൂമി പതിച്ച് കൊടുക്കുന്ന വിഭാഗത്തിൽ നിന്ന് 34 പട്ടയങ്ങൾ, 51 മിച്ചഭൂമി പട്ടയങ്ങൾ എന്നിവയാണ് വിതരണം വ്യാഴാഴ്ച ചെയ്തത്. രണ്ടരവർഷം കൊണ്ട് ഒന്നരലക്ഷം പട്ടയം എന്ന ചരിത്ര നേട്ടത്തിന്റെ നിറവിലാണ് സംസ്ഥാന റവന്യു വകുപ്പ്. മൂന്നാം പട്ടയമേളയ്ക്ക് ശേഷം സജ്ജമായ 30,000 ത്തോളം പട്ടയങ്ങളാണ് സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമായി വിതരണം ചെയ്തത്. സംസ്ഥാനതല പട്ടയ മേളയുടെ ഉദ്ഘാടനം തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.


കോവൂർ പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പട്ടയമേളയിൽ എം.എൽ.എമാരായ ടി പി രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, കാനത്തിൽ ജമീല, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ലാൻഡ് റിഫോംസ് റിവ്യൂ ബോർഡ് അനൗദ്യോഗിക അംഗം ടി കെ രാജൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, എൽ എ ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, തഹസിൽദാർമാർ, റവന്യു ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

എഡിഎം കെ അജീഷ് നന്ദി പറഞ്ഞു.


Share this story

Share

Related Stories