The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘മലയാള പത്രപ്രവർത്തനം, 175 വർഷം’ സെമിനാർ സംഘടിപ്പിച്ചു

കേരളത്തിലെ മാധ്യമങ്ങൾ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ മുന്നിൽ: ശശികുമാർകേരളത്തിലെ മാധ്യമങ്ങൾ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ മുൻപന്തിയിലാണെന്ന് മാധ്യമ പ്രവർത്തകനും ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസം ചെയർമാനുമ…

Kerala03 Mar 2024, 12:00 AM 43,065
‘മലയാള പത്രപ്രവർത്തനം, 175 വർഷം’ സെമിനാർ സംഘടിപ്പിച്ചു

കേരളത്തിലെ മാധ്യമങ്ങൾ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ മുന്നിൽ: ശശികുമാർ


കേരളത്തിലെ മാധ്യമങ്ങൾ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ മുൻപന്തിയിലാണെന്ന് മാധ്യമ പ്രവർത്തകനും ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ പറഞ്ഞു. സാങ്കേതിക രംഗത്തെ എല്ലാ സാധ്യതകളും ഇവിടുത്തെ മാധ്യമങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കേരള മീഡിയ അക്കാദമിയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള മീഡിയ കോൺക്ലേവിൽ മലയാള പത്രപ്രവർത്തനത്തിന്റെ 175 വർഷങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ആദ്യകാലത്ത് പത്രങ്ങളെ മാത്രമായിരുന്നു വാർത്തകൾക്കായി ജനങ്ങൾ ആശ്രയിച്ചിരുന്നത്. പിന്നീട് ടെലിവിഷൻ ചാനലുകൾ ആരംഭിച്ചെങ്കിലും പത്രങ്ങളുടെ മുൻതൂക്കം കുറയ്ക്കാൻ ഇവയ്ക്ക് ആദ്യഘട്ടത്തിൽ സാധിച്ചിരുന്നില്ല. പതിയെ പതിയെ ടെലിവിഷൻ ചാനലുകൾ മാധ്യമ രംഗത്ത് ആധിപത്യം സ്ഥാപിച്ചു തുടങ്ങി. പിന്നീട് ഡിജിറ്റൽ മീഡിയ രംഗം കീഴടക്കി. സാങ്കേതിക രംഗത്ത് വൻ മാറ്റങ്ങളാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇന്റഗ്രേറ്റഡ് മൾട്ടിമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആണ് വാർത്തകൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മാധ്യമപ്രവർത്തനം എന്തിന് എന്ന ചോദ്യം ഉയർന്നു വന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും ജനങ്ങളും ഈ ചോദ്യം ഉയർത്തി കൊണ്ടിരിക്കുകയാണ്. മാധ്യമപ്രവർത്തനത്തിന്റെ പ്രസക്തി ദിനം പ്രതി കുറഞ്ഞുവരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വന്നതോടെ സാധാരണ ജനങ്ങൾ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.


മീഡിയ കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ശശികുമാർ അക്കാദമി ചെയർമാൻ ആർ.എസ് ബാബുവിന് നൽകി നിർവഹിച്ചു. കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം പി.പി.ശശീന്ദ്രൻ സെമിനാറിൽ ആമുഖം അവതരിപ്പിച്ചു. കേരള മീഡിയ അക്കാദമി മുൻ ചെയർമാനും മുതിർന്ന മാധ്യമപ്രവർത്തകനുമായ തോമസ് ജേക്കബ് സെമിനാർ നയിച്ചു. കേരള മീഡിയ അക്കാദമി മുൻ ചെയർമാൻമാരായ കെ.മോഹനൻ, എസ്.ആർ.ശക്തിധരൻ, സെർജി ആൻ്റണി, ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ.സി നാരായ‌ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


Share this story

Share

Related Stories