The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും കേന്ദ്ര ബജറ്റിൽ പരിഗണിച്ചിട്ടില്ല: മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്രം ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണ…

Kerala02 Feb 2024, 2:54 AM 20,994
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും കേന്ദ്ര ബജറ്റിൽ പരിഗണിച്ചിട്ടില്ല: മുഖ്യമന്ത്രി
കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്രം ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കാതെ റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന നൽകിയില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല, പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാതയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടില്ലായെന്നും മുഖ്യമന്ത്രി വിമർശിച്ചു.

2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റിൽ ഏത് തരത്തിൽ സംസ്ഥാനങ്ങളെ ശാക്തീകരിക്കണമെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന താൽപര്യങ്ങളെ മാനിക്കാത്തതും അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളുമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബജറ്റിൽ സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. മൂലധന ചെലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറയ്ക്കുകയും ചെയ്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷത്തെ നീക്കിവെപ്പിൽ കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചെലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്‌സ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി - പട്ടികവർഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തിൽ സാരമായ മാറ്റം വരുത്തിയിട്ടില്ല. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, എന്നിവയ്ക്കായുള്ള വിഹിതവും കുറച്ചിരിക്കുകയാണ്. തൊഴിൽ വർദ്ധിപ്പിക്കൽ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോർപ്പസ് ഫണ്ട് എന്നതിൽ നിന്ന് ഇതാണു മനസ്സിലാകുന്നത്.

ഇലക്ഷൻ വർഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ നിന്ന് പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബിജെപി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് കൂടുതൽ വ്യക്തമായിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share this story

Share

Related Stories