The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പഠിക്കാൻ ഇനി കാനഡയും റഷ്യയും വേണ്ട; സ്വകാര്യ സർവകലാശാലാ ബില്ലുമായി കേരളം

പഠിക്കാൻ യുവാക്കൾ കാനഡയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു പോകുന്നതു കുറയ്ക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകാനുള്ള നിയമം തയാറായി. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന പ്രത്യേക നിയ…

Kerala20 Jul 2024, 3:27 AM 11,913
പഠിക്കാൻ ഇനി കാനഡയും റഷ്യയും വേണ്ട; സ്വകാര്യ സർവകലാശാലാ ബില്ലുമായി കേരളം

പഠിക്കാൻ യുവാക്കൾ കാനഡയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു പോകുന്നതു കുറയ്ക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകാനുള്ള നിയമം തയാറായി. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. ആഗോള തലത്തിലാകും സർവകലാശാലകൾ രൂപകൽപന ചെയ്യുക. മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ്, നിയമം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാകും അവ‌യുടെ പ്രവർത്തനം. സർവകലാശാലകളോട് ചേർന്ന് ടൗൺഷിപ്പുകളും പാർപ്പിട, വ്യാപാര സമുച്ചയങ്ങളുമുണ്ടാകും. അഞ്ചു വർഷം പ്രവർത്തിച്ചാൽ സംസ്ഥാനത്ത് ഏതു ജില്ലയിലും ഓഫ് ക്യാംപസും സ്റ്റഡി സെന്ററും ആരംഭിക്കാം. 20 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കോർപറേറ്റ് മാനേജ്മെന്റുകൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ എന്നിവയ്ക്കായിരിക്കും സ്വകാര്യ സർവകലാശാല തുടങ്ങാൻ അനുമതി നൽകുക.

സ്വകാര്യ സർവകലാശാലകൾക്ക് വേണ്ടത്

  • 20 കോടി രൂപ സ്ഥിരനിക്ഷേപവും 30 കോടി രൂപ പ്രവർത്തനഫണ്ടും വേണം
  • നഗരസഭയിലാണെങ്കിൽ 20 ഏക്കർ ഭൂമി, മുനിസിപ്പാലിറ്റിയിൽ മുപ്പതും പഞ്ചായത്തിൽ നാൽപതും ഏക്കർ.
  • ക്യാംപസ് പ്രത്യേകമാണെങ്കിൽ സർ‌വകലാശാലാ ആസ്ഥാനത്തിന് 10 ഏക്കറുണ്ടാവണം

ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടു സര്‍ക്കാര്‍ രൂപീകരിച്ച ശ്യാം ബി.മേനോന്‍ കമ്മിഷന്‍റെ നിര്‍ദേശങ്ങളിലൊന്നായിരുന്നു സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്നുള്ളത്. സ്വാശ്രയ പ്രഫഷനല്‍ കോളജുകളുടെ ഫീസ് നിശ്ചയിക്കാൻ നിയമിച്ച സമിതിയുടെ മാതൃകയില്‍ സ്വകാര്യ സര്‍വകലാശാലകളുടെ ഫീസ് നിശ്ചയിക്കാനും പ്രത്യേക സംവിധാനമൊരുക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടാകും. സ്വകാര്യ സര്‍വകലാശാലകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കും കേരളത്തിലും പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ ചില മാനേജ്‌മെന്‍റുകള്‍ എയ്‌ഡഡ് പദവി നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വകാര്യ സര്‍വകലാശാലയായി മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this story

Share

Related Stories