The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഐഎഎസും ഐപിഎസും വേണ്ട; നിര്‍ണായക പദവികളും സ്വകാര്യ മേഖലയ്ക്ക്

കേന്ദ്ര സർക്കാരിലെ നിർണായക പദവികളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ള വിദഗ്ധരെ നിയമിക്കാൻ നരേന്ദ്ര മോദി സർക്കാർ.ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ പദവികളിലേക്കാണ് നിയമനം. സാധാരണ…

Kerala02 Mar 2024, 7:12 PM 47,281
ഐഎഎസും ഐപിഎസും വേണ്ട; നിര്‍ണായക പദവികളും സ്വകാര്യ മേഖലയ്ക്ക്
കേന്ദ്ര സർക്കാരിലെ നിർണായക പദവികളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ള വിദഗ്ധരെ നിയമിക്കാൻ നരേന്ദ്ര മോദി സർക്കാർ.

ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ പദവികളിലേക്കാണ് നിയമനം. സാധാരണയായി ഐഎഎസ്, ഐപിഎസ് എന്നീ ഓള്‍ ഇന്ത്യ സർവീസുകളില്‍ നിന്നുള്ളവരെയാണ് പ്രസ്തുത തസ്തികകളിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ മൂന്ന് പേരെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും, ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് 22 പേരെയും സ്വകാര്യ മേഖലയില്‍ നിന്ന് നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ 25 പേരുടെ നിയമനം പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയ്ന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് അംഗീകരിച്ചു കഴിഞ്ഞു.

ലാറ്ററല്‍ എൻട്രിയായി ഈ വിദഗ്ധരെ സർക്കാർ സേവനങ്ങളിലേക്ക് ഉള്‍പ്പെടുത്താനാണ് നീക്കം. 2018ലാണ് സർക്കാർ സർവീസുകളിലേക്ക് ലാറ്ററല്‍ എൻട്രി ആദ്യമായി അവതരിപ്പിക്കുന്നത്. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ പദവികള്‍ സർക്കാരിന്റെ നയരൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്ന സ്ഥാനങ്ങളാണ്. സാധാരണഗതിയില്‍ യുപിഎസി ആണ് ഈ സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുന്നത്. കൂടുതല്‍ കഴിവുള്ള പുതിയ ഉദ്യോഗാർത്ഥികള്‍ ഈ സ്ഥാനങ്ങളിലേക്ക് വരണം എന്ന ആവശ്യം മുന്നോട്ടു വച്ചാണ് ലാറ്ററല്‍ എൻട്രിയിലൂടെ സ്വകാര്യ മേഖലയില്‍ നിന്ന് ആളുകളെ നിയമിക്കാൻ തീരുമാനിച്ചത്.

2018 ജൂണില്‍ 10 ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്ക് പേർസണല്‍ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. ഈ പോസ്റ്റിലേക്ക് ആളുകളെ തിരഞ്ഞെടുത്തത് യുപിഎസി തന്നെയാണ്. ശേഷം 2021 ഒക്ടോബറില്‍ കമ്മീഷൻ വീണ്ടും 31 അപേക്ഷാർത്ഥികളെ നിയമനത്തിന് ശുപാർശ ചെയ്തിരുന്നു. അതില്‍ 3 പേർ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും 19 പേർ ഡയറക്ടർ സ്ഥാനത്തേക്കും, 9 പേർ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2018 മുതല്‍ ഇതുവരെ സ്വകാര്യമേഖലയില്‍ നിന്ന് ആകെ 38 വിദഗ്ധരെ സർക്കാർ സ്ഥാനങ്ങളില്‍ നിയമിച്ചതായാണ് കണക്കുകള്‍. അതില്‍ 10 പേർ ജോയിന്റ് സെക്രട്ടറി സ്ഥാനത്തും, 28 പേർ ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിക്കപ്പെട്ടത്. അതില്‍ ഇപ്പോഴും സർവീസില്‍ തുടരുന്നത് 33 പേരാണ്.

Share this story

Share

Related Stories