The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കളിമൺ പാത്ര നിർമാണ മേഖലയിലടക്കം നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം: മന്ത്രി പി രാജീവ്

പുതിയ കാലത്തിനനുസരിച്ച് കളിമൺ പാത്ര നിർമാണ മേഖലയിൽ നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ കളിമൺപാത്ര നിർമാണ വിപണന മേഖലയുടെ ഭാവി സാധ്യതകൾ എന്ന വിഷയ…

Kerala18 Jul 2025, 12:05 AM 17,502
കളിമൺ പാത്ര നിർമാണ മേഖലയിലടക്കം നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം: മന്ത്രി പി രാജീവ്

പുതിയ കാലത്തിനനുസരിച്ച് കളിമൺ പാത്ര നിർമാണ മേഖലയിൽ നവീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ കളിമൺപാത്ര നിർമാണ വിപണന മേഖലയുടെ ഭാവി സാധ്യതകൾ എന്ന വിഷയത്തിൽ  തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.\"\"


കോവിഡിന് ശേഷം പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു. സ്വാഭാവികമായി വിപണി ആവശ്യങ്ങൾക്കൊപ്പം നിർമിതിയുടെ രൂപം, ഭംഗി എന്നിവയിലൂടെ ഉപഭോക്താവിനാവശ്യമായ രീതിയിൽ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയണം. കളിമൺ എടുക്കുന്നതിൽ നിലവിൽ നിയന്ത്രണങ്ങളുണ്ട്. എന്നാൽ 50 ടൺ വരെ കളിമണ്ണ് എടുക്കുന്നതിന് അനുമതി നൽകുന്നുണ്ട്. കളിമൺ പാത്ര നിർമാണ തൊഴിലാളികളുടെ താമസ സ്ഥലത്തിന് ഉടമസ്ഥാവകാശമില്ലാത്തവർക്ക് നിയമപരമായി അത് ലഭിക്കുന്നതിനുള്ള നടപടി  സർക്കാർ സ്വീകരിക്കുന്നുണ്ട്. ഓൺലൈൻ സംവിധാനമടക്കം ഉപയോഗിച്ച് വിപണി സാധ്യതകൾ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.


കളിമൺ പാത്ര നിർമാണ തൊഴിൽ മേഖലയെ വിപുലീകരിച്ച് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക ക്ഷേമ വികസന വകുപ്പ്  മന്ത്രി ഒ ആർ കേളു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പ്ലാസ്സിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതി സൗഹൃദ നിർമിതി എന്ന നിലയിൽ കളിമൺ പാത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തൊഴിലാളികൾ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത്  സേവനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.


ചടങ്ങിൽ കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കെ എൻ കുട്ടമണി സ്വാഗതം ആശംസിച്ചു. മാനേജിംഗ് ഡയറക്ടർ ഷിബു എ റിപ്പോർട്ട് അവതരിപ്പിച്ചു.  ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ  നെടുവത്തൂർ സുന്ദരേശൻ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ ഡോ. അരുൺ. ജെ. ഒ, ഡിസെൻട്രലൈസ്ഡ് പ്ലാനിംഗ് ഡിവിഷൻചീഫ് ഡോ. ജെ. ജോസഫൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. സിദ്ധാർത്ഥൻ നന്ദി അറിയിച്ചു.


കേരളത്തിന്റെ തനത് കളിമൺപാത്ര നിർമ്മാണ കലയെ സംരക്ഷിക്കുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ജന പ്രതിനിധികൾ, വ്യവസായ വിദഗ്ദ്ധർ, അക്കാദമിക് വിദഗ്ദ്ധർ, പാരമ്പര്യ തൊഴിൽ സംരക്ഷകർ, തൊഴിലാളി പ്രതിനിധികൾ, കളിമൺപാത്ര നിർമ്മാതാക്കൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.


Share this story

Share

Related Stories