The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

രാജ്യത്ത് പുതിയ ക്രൂഡ് ഓയിൽ നിക്ഷേപം കണ്ടെത്തി; കൃഷ്ണ-ഗോദാവരി തടത്തിൽ നിന്ന് പ്രതിദിന ഉത്പാദനം 45,000 ബാരൽ

രാജ്യത്ത് പുതിയ ക്രൂഡ് ഓയിൽ നിക്ഷേപം കണ്ടെത്തി. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റർ അകലെ കൃഷ്ണ- ഗോദാവരി തടത്തിൽ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി അറ…

Kerala10 Jan 2024, 12:51 AM 33,070
രാജ്യത്ത്  പുതിയ ക്രൂഡ് ഓയിൽ നിക്ഷേപം കണ്ടെത്തി; കൃഷ്ണ-ഗോദാവരി തടത്തിൽ നിന്ന് പ്രതിദിന ഉത്പാദനം 45,000 ബാരൽ
രാജ്യത്ത് പുതിയ ക്രൂഡ് ഓയിൽ നിക്ഷേപം കണ്ടെത്തി. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റർ അകലെ കൃഷ്ണ- ഗോദാവരി തടത്തിൽ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഒഎൻജിസിയാണ് പര്യവേഷണത്തിന് ചുക്കാൻ പിടിച്ചത്.

2016-17 കാലത്താണ് കാക്കിനഡയിൽ പര്യവേഷണം ആരംഭിച്ചത്. കൊറോണ മഹാമാരി പദ്ധതിക്ക് കാലതാമസം വരുത്തി. അവിടെയുള്ള 26 എണ്ണ കിണറുകളിൽ 4 എണ്ണത്തിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ആരംഭിച്ചതായി മന്ത്രി പറഞ്ഞു. പ്രകൃതി വാതകത്തിന് പുറമേ മെയ്, ജൂൺ മാസങ്ങളിൽ പ്രതിദിനം 45,000 ബാരൽ എണ്ണ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഓയിൽ ഉത്പാദനത്തിന്റെ 7 ശതമാനം വർദ്ധനവാണ് പുതിയ കണ്ടെത്തലിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഊർജ്ജ മേഖലയെ സംബന്ധിച്ച് പുതിയ നിക്ഷേപം വലിയൊരു ചുവടുവെയ്പ്പാണെന്ന് പ്രമുഖ ഊർജ്ജ വിദഗ്ധൻ നരേന്ദ്ര തനേജ പറഞ്ഞു. നിലവിൽ 45,000 ബാരലിന്റ ഉത്പാദനമാണ് ഒഎൻജിസി നടത്തുന്നത്. ഭാവിയിൽ ഇത് 75,000 ബാരലാകും. 2024 ജൂണിൽ ഉത്പാദനം പൂർണ്ണ തോതിൽ എത്തും. ഇതിലൂടെ ഒഎൻജിസിയുടെ മൊത്തം എണ്ണ, വാതക ഉത്പാദനം യഥാക്രമം 11 ശതമാനവും 15 ശതമാനവും വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ആഗോള തലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ആഗോള വിപണിയിലെ വിവിധ സ്രോതസ്സുകളിൽ നിന്നാണ് രാജ്യം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്.

Share this story

Share

Related Stories