The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന് തുടക്കം

* ലിംഗ നീതിയും സമത്വവും മാധ്യമ സ്ഥാപനങ്ങളിൽ ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള പത്രപ്രവർത്തക യൂണിയന്റ…

Kerala18 Feb 2025, 9:40 PM 17,615
ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന് തുടക്കം

* ലിംഗ നീതിയും സമത്വവും മാധ്യമ സ്ഥാപനങ്ങളിൽ ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്


ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള പത്രപ്രവർത്തക യൂണിയന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന് തുടക്കം. കോൺക്ലേവിന്റെ ഉദ്ഘാടനം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് മാസ്‌കറ്റ് ഹോട്ടലിൽ നിർവഹിച്ചു. മറ്റുള്ളവരുടെ നീതിക്കു വേണ്ടി വാദിക്കുന്ന വനിതാ മാധ്യമപ്രവർത്തകർ സ്വന്തം സ്ഥാപനത്തിൽ നേരിടുന്ന നീതി നിഷേധം കാണാതെ പോകരുതെന്നും മാധ്യമസ്ഥാപനങ്ങൾ ലിംഗനീതിയും സമത്വവും ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.


വനിതാ പ്രാതിനിധ്യം വർധിച്ചിട്ടുകൂടി മാധ്യമ സ്ഥാപനങ്ങൾക്കുള്ളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വനിതാമാധ്യമപ്രവർത്തകർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ മാധ്യമരംഗത്തെ ലിംഗസമത്വവും ലിംഗനീതിയും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന വനിതാ മാധ്യമപ്രവർത്തകരടക്കം പങ്കെടുക്കുന്ന ഈ വേദിയിൽ അത്തരം ചർച്ചകൾ നടക്കുമെന്നുതന്നെയാണ് കരുതുന്നത്. മാധ്യമ പ്രവർത്തന രംഗത്ത്, പ്രത്യേകിച്ച് ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ വരവോടെ വനിതകളുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ തീരുമാനങ്ങളെടുക്കുന്നതിൽ സ്ത്രീകളുടെ സാന്നിധ്യം വേണ്ട പോലെയില്ല.


സമൂഹത്തിലെ അനീതികൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ തൊഴിലിടങ്ങളിൽ നിസഹായരായിപ്പോകുന്ന അവസ്ഥയുണ്ടാകരുത്. തൊഴിലിടങ്ങളിൽ നിയമപരമായി ഉണ്ടാകേണ്ട ആഭ്യന്തരസമിതി എത്ര മാധ്യമസ്ഥാപനങ്ങളിലുണ്ടെന്നത് പരിശോധിക്കണം. 2025 മാർച്ചോടെ എല്ലാ സ്ഥാപനങ്ങളിലും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര സമിതികൾ രൂപികരിച്ച് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ രണ്ടു മുഖ്യധാരാമാധ്യമങ്ങളടക്കം പത്തുമാധ്യമ സ്ഥാപനങ്ങൾ മാത്രമാണ് ഇതുവരെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി.


കെ. കല്യാണികുട്ടിയമ്മയും എ.വി. കുട്ടിമാളു അമ്മയും യശോദ ടീച്ചറും ഹലീമബീവിയുമടക്കമുള്ളവരുടെ ധീരചരിത്രം നമുക്ക് മുന്നിലുണ്ട്. എന്നാൽ വനിതാ മാധ്യമ പ്രവർത്തകരുടെ സംഭാവനകളും ചരിത്രവും വേണ്ട രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയ്ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിൽ രാജ്യത്ത് തന്നെ ആദ്യമായി സർക്കാർ തലത്തിൽ ദേശീയ വനിതാ മാധ്യമ കോൺക്ലേവ് സംഘടിപ്പിച്ച ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു.


\"\"


വിവിധ വിഷയങ്ങളിൽ സ്ത്രീകൾ ഉയർത്തുന്ന ശബ്ദം സമൂഹം ഏറെ പ്രാധാന്യത്തോടെ ശ്രദ്ധിക്കണമെന്നും സ്ത്രീകൾ ഒന്നിന്റെയും പേരിൽ മാറ്റി നിർത്തപ്പെടേണ്ടതില്ലെന്നും മുഖ്യപ്രഭാഷണത്തിൽ മാധ്യമ പ്രവർത്തക മായ ശർമ പറഞ്ഞു. സ്ത്രീ സൗഹൃദ നയം മാധ്യമ സ്ഥാപനങ്ങളിലുണ്ടാകണം. തൊഴിലിടങ്ങളിൽ ലിംഗ സമത്വം ഉറപ്പുവരുത്തണം. ജോലിയുടെ കാര്യത്തിൽ സമൂഹത്തിൽ വേർതിരിവ് നിലനിൽക്കുന്നുണ്ട്. ഇതിന് മാറ്റമുണ്ടാകണം. കഴിവിന്റെ അടിസ്ഥാനത്തിൽ അവസരങ്ങൾ നൽകേണ്ട സാഹചര്യം ഒരുക്കണമെന്നും അവർ പറഞ്ഞു.


പ്രത്യേക മുദ്രണം ചാർത്തി വനിതാ മാധ്യമ പ്രവർത്തകരെ പിൻതള്ളുന്നത് ജനാധിപത്യവിരുദ്ധ സമീപനമാണെന്ന് മുഖ്യപ്രഭാഷണത്തിൽ മാധ്യമപ്രവർത്തകയായ റാണ ആയൂബ് പറഞ്ഞു. മികവോടെ പ്രവർത്തിക്കുന്നവരുടെ കഴിവുകൾ അംഗീകരിക്കപ്പെടാത്ത പ്രവണത മാധ്യമലോകത്താകമാനം ഉണ്ട്. തുല്യരാണെന്ന പരിഗണനയില്ലാതെ സ്ത്രീകൾ എല്ലാ തരത്തിലും സമൂഹ മാധ്യമങ്ങളിൽ നിശിതമായി വിമർശിക്കപ്പെടുന്നുണ്ട്. കേരളത്തിലെ ഹേമകമ്മിറ്റിയുടെ ചുവടുവയ്പ്പ് സ്വാഗതാർഹമാണ്. ഈ മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കും അനുകരണീയമാണ്. പുരോഗമന ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന കേരളത്തിൽ കൂടുതൽ സ്ത്രീകൾ എല്ലാ തലത്തിലും അഭിമാനത്തോടെ മുന്നിട്ടിറങ്ങണമെന്നും അവർ വ്യക്തമാക്കി.


കേരളത്തിലെ ആദ്യ കാല വനിതാ പത്രപ്രവർത്തകയായ എം. ഹലീബീവിയെക്കുറിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ഡയറക്ടർ ടി വി സുഭാഷ്, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, വൈസ് പ്രസിഡന്റ് പി.എം. കൃപ, സംസ്ഥാന സെക്രട്ടറി ബിനിത ദേവസി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി. നായർ എന്നിവർ സന്നിഹിതരായിരുന്നു.


Share this story

Share

Related Stories