The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മൂന്നാര്‍ ബോഡിമെട്ട് റോഡും ചെറുതോണി പാലവും നാടിന് സമര്‍പ്പിച്ചു

കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ – ബോഡിമെട്ട് റോഡും പുതുതായി നിർമ്മിച്ച ചെറുതോണി പാലവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നാടിന് സമർപ്പിച്ചു. മൂന്നാറി…

Kerala08 Jan 2024, 8:50 PM 37,752
മൂന്നാര്‍ ബോഡിമെട്ട് റോഡും  ചെറുതോണി പാലവും നാടിന് സമര്‍പ്പിച്ചു

കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ – ബോഡിമെട്ട് റോഡും പുതുതായി നിർമ്മിച്ച ചെറുതോണി പാലവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നാടിന് സമർപ്പിച്ചു. മൂന്നാറിലെ തണുപ്പും മഞ്ഞും ആസ്വദിക്കാനെത്തുന്നവർക്ക് കാഴ്ച്ചയുടെ പുതിയ അനുഭവമാകും ഗ്യാപ്പ് റോഡ് യാത്രയെന്നു മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ ഗ്യാപ് റോഡ് ഇടുക്കിയുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകും. മുൻപ് മൂന്നാറിൽ എത്തിയത് ഇന്നും ഓർക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ആ സൗന്ദര്യം ഇന്നും കേരളത്തിനുണ്ട്. ചെറുതോണി പാലം പ്രളയ അതിജീവനത്തിന്റെ മാതൃകയാണ്. കേരളത്തിന്റെയും നാടിന്റെയും വികസനത്തിനായി ഒരുമിച്ചു മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.


മൂന്നാർ കെഡിഎച്പി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ അഡ്വ ഡീൻ കുര്യാക്കോസ് എംപി, അഡ്വ എ രാജ എംഎൽഎ എന്നിവർ സംസാരിച്ചു. യോഗത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85 ല്‍ ബോഡിമെട്ട് മുതല്‍ മൂന്നാര്‍ വരെയുളള 42.283 കിലോമീറ്റര്‍ റോഡാണ് പുതുതായി നിര്‍മ്മിച്ചിട്ടുള്ളത്. ശരാശരി 10.5 മീറ്റര്‍ വീതിയില്‍ പേവ്ഡ് ഷോള്‍ഡറോടു കൂടി രണ്ട് വരിപാതയായി 268.20 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2027 ജൂണ്‍ വരെയുള്ള അറ്റകുറ്റപ്പണികളും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പൂപ്പാറയിലും ആനയിറങ്കല്‍ ഭാഗത്തും 2 ബൈപ്പാസും പൂപ്പാറ, മൂലത്തറ എന്നിവിടങ്ങളില്‍ 2 പാലങ്ങളും നിര്‍മ്മിച്ചു. 4 ഹൈമാസ്റ്റ് ലൈറ്റുകള്‍ , 41.310 കിലോമീറ്റര്‍ നീളത്തില്‍ റോഡ് സൈഡ് ഡ്രെയിന്‍, 14.364 നീളത്തില്‍ സംരക്ഷണ ഭിത്തി, 154 കലുങ്കുകളുടെ നിര്‍മ്മാണം ,ടോള്‍ പ്ലാസ കോംപ്ലക്‌സ് , ടോയ്ലറ്റ് ബ്ലോക്ക് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്.


ചെറുതോണി പാലം


ജില്ലാഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും, 2020 മാര്‍ച്ച് 5 ന് 23.87 കോടി രൂപയുടെ ഭരണാനുമതി, സാങ്കേതിക അനുമതി, ധനകാര്യ അനുമതി എന്നിവ ലഭിക്കുകയുണ്ടായി.


തുടര്‍ന്ന് 17.55 കോടി രൂപയ്ക്ക് മധുരൈ ആസ്ഥാനമായ കമ്പനിക്ക് കരാര്‍ ലഭിച്ചു. 18 മീറ്റര്‍ വീതിയും 120 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 2018 ലെ ഹൈ ഫ്‌ളഡ് ലെവല്‍ കണക്കാക്കി അതില്‍ നിന്ന് 8 മീറ്റര്‍ മുകളില്‍ വരുന്ന രീതിയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ 90 മീറ്റര്‍ അപ്രോച്ച് റോഡും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.


40 മീറ്റര്‍ നീളത്തിലുള്ള മൂന്നു സ്പാനുകളില്‍ പണി തീര്‍ത്ത പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായി. 4 വര്‍ഷം അറ്റകുറ്റപണികള്‍ക്കുള്ള കരാറും 10 വര്‍ഷം ഡിഫെക്ട് ബാധ്യത കാലാവധിയുമാണ് പാലം നിര്‍മ്മാണത്തിന്റെ കരാറിലുള്ളത്. പാലത്തിന്റെ ഇരു വശങ്ങളിലുമായി കാല്‍നടക്കാര്‍ക്ക് നടപ്പാത, ക്രാഷ് ബാരിയര്‍, 75 മീറ്റര്‍ ഡ്രൈനേജ്, സോളാര്‍ ലൈറ്റുകള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവ പാലം നിര്‍മ്മാണപദ്ധതിയില്‍ ഉള്‍പ്പെടുന്നു.


Share this story

Share

Related Stories