The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എം.ആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടു’ : വെളിപ്പെടുത്തി പരാതിക്കാരി

സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എംആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടെന്ന് പരാതിക്കാരി. എതിരെയുള്ളവര്‍ സ്വാധീനമുള്ളവരായതിനാല്‍ മൊഴി നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞെന്നും കെസി വേണുഗോപാല്‍ ഉള്‍പ്പടെ…

Kerala03 Sep 2024, 1:46 AM 35,103
‘സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എം.ആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടു’ : വെളിപ്പെടുത്തി പരാതിക്കാരി
സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എംആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടെന്ന് പരാതിക്കാരി. എതിരെയുള്ളവര്‍ സ്വാധീനമുള്ളവരായതിനാല്‍ മൊഴി നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞെന്നും കെസി വേണുഗോപാല്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് വേണ്ടിയാണ് അജിത് കുമാര്‍ സംസാരിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.

മൊഴി നല്‍കുമ്പോള്‍ ശ്രദ്ധിച്ചാല്‍ സ്വൈര്യമായി ജീവിക്കാം. കേസ് വേണ്ടെന്ന് താന്‍ പോലും ചിന്തിച്ചു പോയി. അത്രയധികം തന്നെ നിര്‍ബന്ധിച്ചു. രണ്ടുപേര്‍ക്ക് വേണ്ടിയാണ് എം ആര്‍ അജിത് കുമാര്‍ സംസാരിച്ചത്.കെ സി വേണുഗോപാലിന് വേണ്ടിയായിരുന്നു കൂടുതലും സംസാരിച്ചത്. മൊഴി പകര്‍പ്പ് വേണമെന്ന് പറഞ്ഞു വാട്‌സ്ആപ്പ് മെസ്സേജ് വരെ അയച്ചു.കേസില്‍ നിന്ന് പിന്മാറാന്‍ തനിക്ക് വേണ്ടപ്പെട്ടവരെ വരെ ഉപയോഗിച്ചു. പി.വി അന്‍വര്‍ പറഞ്ഞത് അവഗണിക്കാനാവില്ല – സോളാര്‍ പരാതിക്കാരി വ്യക്തമാക്കി.

പിവി അന്‍വറിന്റെ ആരോപണം ശരിവെക്കുന്ന രീതിയിലാണ് പരാതിക്കാരിയും പ്രതികരിച്ചത്. നേരത്തെ തന്നെ എം ആര്‍ അജിത് കുമാറുമായി പരിചയമുണ്ടായിരുന്നുവെന്നും ആ പരിചയത്തിന്റെ പുറത്താണ് ഈ സംസാരമെല്ലാം നടന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം, എഡിജിപി അജിത് കുമാര്‍ സോളാര്‍ അന്വേഷണം അട്ടിമറിച്ചെന്നുള്ള ഗുരുതര ആരോപണം പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചിരുന്നു. കെസി വേണുഗോപാലുമായി അടുത്ത ബന്ധമെന്നും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പരാതിക്കാരിയെ അജിത്കുമാര്‍ ബ്രെയിന്‍ വാഷ് ചെയ്തുവെന്നും ജീവിക്കാന്‍ ആവശ്യമായ പണം പ്രതികളുടെ കയ്യില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് അജിത്ത് കുമാര്‍ ഉറപ്പ് നല്‍കിയതോടെ അവര്‍ പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ പുറത്തുവിട്ട ഓഡിയോയില്‍ പറയുന്നു.

Share this story

Share

Related Stories