The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

45.60 കോടി മുടക്കി നവീകരിച്ച മൂന്നു റോഡുകൾ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ – ഇളങ്കാട്-വല്യേന്ത റോഡിന്റെ പണി വാഗമൺ വരെ പൂർത്തിയാകുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് പൊതുമരാമത്ത്, ടൂറിസം വ…

Kerala19 Feb 2024, 7:30 PM 26,348
45.60 കോടി മുടക്കി നവീകരിച്ച മൂന്നു റോഡുകൾ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ – ഇളങ്കാട്-വല്യേന്ത റോഡിന്റെ പണി വാഗമൺ വരെ പൂർത്തിയാകുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ- ഇളങ്കാട്-വല്യേന്ത റോഡ്, ചോലത്തടം-കാവാലി-കൂട്ടിക്കൽ റോഡ്, കൂട്ടിക്കൽ ടൗൺ-നഴ്‌സറിപ്പടി റോഡുകളുടെ സംയുക്ത ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 45.60 കോടി രൂപ മുടക്കിയാണ് മൂന്നു റോഡുകൾ ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ചത്.


വാഗമൺ, തേക്കടി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ വാഗമൺ വരെയുള്ള പണി പൂർത്തിയാകുന്നതോടെ സാധിക്കും. പശ്ചാത്തല സൗകര്യ വികസനത്തിൽ കഴിഞ്ഞ ഏഴര വർഷക്കാലമായി കേരളത്തിൽ വളരെയധികം പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


കൂട്ടിക്കൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി പാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷനായിരുന്നു. മുൻ എം.എൽ.എ കെ.ജെ. തോമസ് ചടങ്ങിൽ മുഖ്യാതിഥി ആയി. പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കരാറുകാരനായ ഇ.എം.മധുവിനെ ചടങ്ങിൽ ആദരിച്ചു.


കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജോയ് ജോസ് മുണ്ടുപാലം, ജോർജ് മാത്യു,

ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു ഷിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


പൊതുമരാമത്ത് വകുപ്പിൽ നിന്നുളള 35 കോടി രൂപ ഉപയോഗിച്ചാണ് മുണ്ടക്കയം കൂട്ടിക്കൽ – ഇളങ്കാട്- വലേന്ത- വാഗമൺ റോഡ് ഒന്നാംഘട്ടമായി വലേന്ത വരെ പൂർത്തീകരിച്ചത്. ഈ റോഡ് കോലാഹല മേട് വഴി വാഗമണ്ണിലേക്ക് എത്തിച്ചേരുന്നതിന് സംസ്ഥാന ബജറ്റിൽ 17 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തു നിന്നാരംഭിച്ച് കാവാലി വഴി കൂട്ടിക്കൽ എത്തിച്ചേരുന്ന റോഡ് പത്തുകോടി രൂപ ചെലവഴിച്ചാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരണം പൂർത്തീകരിച്ചത്. ഈ റോഡ് കൊക്കയാർ വഴി 35-ാം മൈലിൽ എത്തി ദേശീയ പാതയുമായി കൂടിച്ചേരുന്ന പ്രവൃത്തിയും നടന്നുവരികയാണ്. 60 ലക്ഷം രൂപ ചെലവഴിച്ചാണ് കൂട്ടിക്കൽ ടൗൺ – നഴ്സറി സ്‌കൂൾ ജംഗ്ഷൻ റോഡ് നവീകരിച്ചത്.


Share this story

Share

Related Stories