The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

തെരുവുനായ് ആക്രമണത്തിൽ കോഴികളെ നഷ്ടപ്പെട്ട കർഷകയ്ക്ക് മന്ത്രി കെപ്കോ ധനസഹായം കൈമാറി

*50,000 രൂപയുടെ ധനസഹായമാണ് കൈമാറിയത്തെരുവുനായകളുടെ ആക്രമണത്തിൽ 1000 ത്തോളം ഇറച്ചിക്കോഴികളെ നഷ്ടമായ കർഷകയും തിരുവനന്തപുരം കോട്ടുകാൽ സ്വദേശിയുമായ സജിതക്ക് കെപ്കൊ കർഷക സഹായ പദ്ധതിയുടെ ഭാഗമായ സഹയാധനം മൃഗസ…

Kerala29 Jul 2024, 11:35 PM 38,549
തെരുവുനായ് ആക്രമണത്തിൽ കോഴികളെ നഷ്ടപ്പെട്ട കർഷകയ്ക്ക് മന്ത്രി കെപ്കോ ധനസഹായം കൈമാറി

*50,000 രൂപയുടെ ധനസഹായമാണ് കൈമാറിയത്




തെരുവുനായകളുടെ ആക്രമണത്തിൽ 1000 ത്തോളം ഇറച്ചിക്കോഴികളെ നഷ്ടമായ കർഷകയും തിരുവനന്തപുരം കോട്ടുകാൽ സ്വദേശിയുമായ സജിതക്ക് കെപ്കൊ കർഷക സഹായ പദ്ധതിയുടെ ഭാഗമായ സഹയാധനം മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി കൈമാറി. സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ 50,000 രൂപയുടെ ചെക്ക് സജിതക്ക് മന്ത്രി കൈമാറി. കെപ്കൊയുടെ തനത് ഫണ്ടിൽ നിന്നാണ് സഹായം നൽകിയത്.\"\"


കോഴിവളർത്തൽ കർഷകർക്ക് എല്ലാവിധ സഹായസഹകരണങ്ങളും നൽകി അവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനെന്ന് മന്ത്രി പറഞ്ഞു. കെപ്കോയുടെ കീഴിലുള്ള കോഴിക്കർഷകർക്ക് അപ്രതീക്ഷിതവും യാദൃശ്ചികമായി ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തി അവരെ മേഖലയിൽ തന്നെ നിലനിർത്തുന്നതിനുള്ള മനോധൈര്യം പകർന്ന് നൽകുകയാണ് കെപ്കോ സഹായധനം നൽകുന്നതിലൂടെ ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


സംസ്ഥാനത്തെ കോഴിക്കർഷകരെ മേഖലയിൽ നിലനിർത്താനും സുരക്ഷിതവും ഗുണമേന്മയുള്ളതും രുചികരവുമായ ചിക്കൻ ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാർ കെപ്കോയിലൂടെ വിപണിയിലെത്തിച്ച ഉൽപ്പന്നമാണ് കെപ്കോ കേരള ചിക്കൻ. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കുടപ്പനക്കുന്നിൽ പ്രവർത്തിക്കുന്ന ഹാച്ചറിയിൽ നിന്നും വിരിഞ്ഞിറങ്ങുന്ന ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ കെപ്കോയുടെ മേൽനോട്ടത്തിൽ കോൺട്രാക്ട് കുടുംബശ്രീ കർഷകർക്ക് നൽകി ആന്റിബയോട്ടിക്കോ, ഹോർമോണുകളോ ഉപയോഗിക്കാതെയാണ് ഇറച്ചിക്കോഴികളെ വളർത്തിയെടുക്കുന്നത്. ഇതുവഴി സംസ്ഥാനത്ത് ശുദ്ധമായ ഇറച്ചിക്കോഴി ഉൽപ്പാദനം നടത്താൻ കെപ്കോയ്ക്ക് സാധിക്കുന്നുണ്ട്. കർഷകരിൽ നിന്നും തിരിച്ചെടുക്കുന്ന ഇറച്ചിക്കോഴികളെ ശാസ്ത്രീയമായി സംസ്‌കരിച്ചെടുത്ത് ആരോഗ്യപ്രദവും സുരക്ഷിതവും രുചികരവുമായ ചിക്കൻ ഉൽപ്പന്നമാക്കി കെപ്കോ കേരള ചിക്കൻ എന്ന ബ്രാൻഡിലൂടെയാണ് വിപണിയിൽ ലഭ്യമാക്കുന്നത്.


കെപ്കോയുമായി കരാറിൽ ഏർപ്പെട്ട് ഇറച്ചിക്കോഴി വളർത്തലിലൂടെ വരുമാന മാർഗ്ഗം കണ്ടെത്തിയിരുന്ന കർഷകയായ സജിതയുടെ ഫാമിൽ മെയ് രണ്ടാം തീയതിയാണ് ഒരു കൂട്ടം തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്. 22 ദിവസം വരെ പ്രായമായ 1000 ത്തോളം ഇറച്ചിക്കോഴികളെ ആക്രമണത്തിൽ നഷ്ടമായിരുന്നു. തുടർന്നാണ് നഷ്ടം പരിഹരിക്കുന്നതിന് കൈത്താങ്ങ് എന്ന നിലയിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ തനത് ഫണ്ടിൽ നിന്നും 50,000 രൂപ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചത്.


ചടങ്ങിൽ കെപ്കോ ചെയർമാൻ പി.കെ മൂർത്തി, മാനേജിംഗ് ഡയറക്ടർ ഡോ.പി.സെൽവകുമാർ, സജിത കോട്ടുകലിന്റെ ഭർത്താവ് ഷൈനു, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories