The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം

വരള്‍ച്ചാക്കാലം മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കും: ജില്ലാ വികസന സമിതി

വരള്‍ച്ചാക്കാലം മുന്നില്‍ കണ്ടു ജില്ലയില്‍ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ജലസേചനം ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവ…

Kerala29 Jan 2024, 8:25 PM 19,509
വരള്‍ച്ചാക്കാലം  മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കും: ജില്ലാ വികസന സമിതി

വരള്‍ച്ചാക്കാലം മുന്നില്‍ കണ്ടു ജില്ലയില്‍ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ജലസേചനം ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ട്രേറ്റ് കോണ്‍ഫെറെന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്വാഭാവിക ജലസ്രോതസ്സുകള്‍ പുനരുജീവിപ്പിക്കും. നീര്‍ച്ചാലുകളുടെ ഒഴുക്ക് തടയുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. പൊതു കിണറുകള്‍, കുഴല്‍ കിണറുകള്‍ തുടങ്ങിയവ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കണമെന്നും സാങ്കേതിക തടസങ്ങള്‍ ഇല്ലാത്ത വിധം പദ്ധതികള്‍ രൂപീകരിക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പറഞ്ഞു. ദേശിയ പാത നിര്‍മാണം മറ്റു വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തണമെന്ന് ജി എസ് ജയലാല്‍ എം എല്‍ എ പറഞ്ഞു.


‘ഗ്രാമവെളിച്ചം’ പദ്ധതിയുടെ സാക്ഷത്കരണത്തില്‍ അവസാനഘട്ടത്തില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ജില്ലയിലെ മൃഗാശുപതികളുടെ ഐ എസ് ഓ അംഗീകാരം എടുക്കുന്ന പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണം. 10 കോടി ടെന്‍ഡര്‍ അനുവദിച്ച പൂതക്കുളം റോഡ് പണി ഉടനടി ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു .


ജൈവവൈവിധ്യ മേഖലയായ പുനലൂരിലെ വിനോദസഞ്ചാര സാധ്യതകള്‍ പരിഗണിച്ച് ടൂറിസം സര്‍ക്യുട്ടില്‍ ഉള്‍പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു.

ജില്ലയിലെ പട്ടിക ജാതി ക്കാരായ വിധവകള്‍ക്ക് അനുവദിച്ച തുക കുടിശിക അടക്കം ഉടനടി നല്‍കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ 16 കോടി അനുവദിച്ച പത്തനാപുരം ബൈ പാസിന്റെ വസ്തു ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും റോഡ് പണിയുമായി ബന്ധപെട്ട് പത്തനാപുരത്ത് ജല ലഭ്യത തടസ്സമായത് പരിഹരിക്കണമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി എ സജിമോന്‍ ആവശ്യപ്പെട്ടു. പിറവന്തൂര്‍ പഞ്ചായത് അലിമുക്ക് -അച്ചന്‍കോവില്‍ റോഡില്‍ കാട്ടാന ശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വനം വകുപ്പ് സോളാര്‍ ഫെന്‍സിങ് അടക്കം ഉള്ള നടപടികള്‍ കൈക്കൊള്ളണം എന്നും അദ്ദേഹം പറഞ്ഞു.


വരള്‍ച്ചാകാലം മുന്നില്‍ കണ്ട് എല്ലാ പഞ്ചായത്തുകളിലും കുടിവെള്ള ലഭ്യതക്കായി ഒരു കുഴല്‍ കിണര്‍ വീതം അനുവദിക്കണം എന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ യുടെ പ്രതിനിധി പറഞ്ഞു. തെരുവുനായ ശല്യവും പേ വിഷബാധയും കാണിക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സി ആര്‍ മഹേഷ് എം എല്‍ എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു. കലോത്സവത്തിന്റെ നടത്തിപ്പിന് പ്രശംസനീയമായ പ്രവര്‍ത്തനം നടത്തിയതിനു വിവിധ വകുപ്പുകളെ ജില്ലാ കലക്ടര്‍ അനുമോദിച്ചു.


Share this story

Share

Related Stories