The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ല, ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ അതു നിരോധിത ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതല്ലെന്നും അതൊരു ഫംഗസ് (കൂൺ) മാത്രമാണെന്നും ഹൈക്കോടതി. ലഹരിക്കേസു പ്ര…

Kerala18 Jan 2025, 2:21 AM 35,772
മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ല, ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ അതു നിരോധിത ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതല്ലെന്നും അതൊരു ഫംഗസ് (കൂൺ) മാത്രമാണെന്നും ഹൈക്കോടതി. ലഹരിക്കേസു പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണു ഹൈക്കോടതിയുടെ നിരീക്ഷണം. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന ഭ്രമാത്മകതയുണ്ടാക്കുന്ന സിലോസൈബിന്റെ അളവ് എത്രയെന്നു കണക്കാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കർണാടക സ്വദേശിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ച് ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ‍ പിടിച്ചതായിരുന്നു കേസ്. 276 ഗ്രാം മാജിക് മഷ്റൂം, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകൾ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയാണു പിടിച്ചെടുത്തത്. ഇതു കടത്തുകയായിരുന്ന ബെംഗളൂരു സ്വദേശിയായ രാഹുൽ റായി അറസ്റ്റിലുമായി.

പ്രതി അറസ്റ്റിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും വാണിജ്യ അളവിലുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി. കഞ്ചാവും ചരസും ജാമ്യം കിട്ടാവുന്ന അളവിലുള്ളതേ പിടിച്ചെടുത്തിട്ടുള്ളൂ. മാജിക് മഷ്റൂമിലെ സിലോസൈബിന്റെ അളവ് കണക്കാക്കിയിട്ടില്ല. പ്രതി അമേരിക്കയിൽ പഠിച്ച് അവിടെ ജോലി ചെയ്തിരുന്ന ആളാണ് തുടങ്ങിയ കാര്യങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാൽ ജാമ്യം അനുവദിക്കരുതെന്നും വാണിജ്യ അളവിലുള്ള മാജിക് മഷ്റൂമാണ് പിടിച്ചെടുത്തതെന്നും പ്രോസിക്യൂഷനും വാദിച്ചു. തുടർന്നാണു സമാനമായ വിധത്തിൽ കർണാടക, തമിഴ്നാട് ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധികൾ ഹൈക്കോടതി പരിഗണിച്ചത്. 

സിലോസൈബിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ മാജിക് മഷ്റൂം മുഴുവൻ ലഹരി വസ്തുവായി കണക്കാക്കാനാവില്ല. ഇത് ലഹരി വസ്തുവുമായി കൂട്ടിക്കലർത്തിയതുമല്ല. അതുകൊണ്ടു തന്നെ ഷെഡ്യൂൾഡ് ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത് ഇവിടെ ബാധകമല്ല എന്നും വ്യക്തമാക്കിയ കോടതി പ്രതിക്കു ജാമ്യം അനുവദിക്കുകയായിരുന്നു

Share this story

Share

Related Stories