The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേരളത്തിൽ താമര വിരിഞ്ഞു; തൃശൂരിനെ ഏറ്റെടുത്ത് സുരേഷ് ഗോപി

കേരളത്തില്‍ ബിജെപി ഉറ്റുനോക്കിയ മണ്ഡലമാണ് തൃശ്ശൂര്‍. എന്തുവിലകൊടുത്തും സീറ്റുറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. താമര വിരിയില്ലെന്ന ഇരു മുന്നണികളുടേയും പ്രതികരണത്തിനുള്ള മറുപടിയായി മാറി തൃശ്ശൂര…

Kerala04 Jun 2024, 8:45 PM 41,467
കേരളത്തിൽ താമര വിരിഞ്ഞു; തൃശൂരിനെ ഏറ്റെടുത്ത് സുരേഷ് ഗോപി

കേരളത്തില്‍ ബിജെപി ഉറ്റുനോക്കിയ മണ്ഡലമാണ് തൃശ്ശൂര്‍. എന്തുവിലകൊടുത്തും സീറ്റുറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. താമര വിരിയില്ലെന്ന ഇരു മുന്നണികളുടേയും പ്രതികരണത്തിനുള്ള മറുപടിയായി മാറി തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ തിളക്കമാര്‍ന്ന വിജയം.

സുരേഷ്‌ഗോപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കളത്തിലിറങ്ങിയ പ്രചരണനാളുകള്‍. തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും അറിയിച്ച് സുരേഷ്‌ഗോപി ജനങ്ങള്‍ക്കിടയില്‍ സജീവസാന്നിധ്യമായിരുന്നു. തൃശ്ശൂരിലെ മത്സരം ദേശീയമാധ്യമങ്ങള്‍ വരെ ഉറ്റു നോക്കിയിരുന്നു. സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹവും മോദിയുടെ വരവുമെല്ലാം മാധ്യമങ്ങള്‍ കൊണ്ടാടി. തൃശ്ശൂര്‍ മണ്ഡലത്തില്‍ കുതിച്ചോട്ടം നടത്തിയതില്‍ എല്ലാ ക്രെഡിറ്റും ജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ് സുരേഷ്‌ഗോപി. സുരേഷ്‌ഗോപി 73954 വോട്ടുകൾക്ക് വിജയിച്ചു. സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സീറ്റുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തൃശ്ശൂര്‍. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞടുപ്പിലെ സുരേഷ്‌ഗോപിയുടെ വാക്കുകള്‍ കേരളം ഇന്നും ഓര്‍ക്കുന്നുണ്ട്. ‘തൃശ്ശൂര്‍ എനിക്ക് വേണം, ഈ തൃശ്ശൂര്‍ നിങ്ങളെനിക്ക് തരണം, തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന പ്രയോഗം ട്രോളുകളില്‍ നിറഞ്ഞാടിയിരുന്നു. എന്നാല്‍ ഇന്ന് ആ വാക്കുകള്‍ അര്‍ത്ഥവത്താവുകയാണ്. സുരേഷ്‌ഗോപി തൃശ്ശൂര്‍ എടുത്തിരിക്കുകയാണ്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ തൃശ്ശൂരില്‍ സുരേഷ്‌ഗോപി തിളങ്ങി നില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടമാണ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. 2019-ല്‍ സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തായിരുന്നു.

Share this story

Share

Related Stories