The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക കേരള സഭ ; ഇക്കുറി സമ്പൂർണ ബഹിഷ്‌കരണമില്ല ; യുഡിഎഫ് കൺവീനർ എം എം ഹസൻ

മുസ്ലിംലീഗ്‌ നിലപാട്‌ കടുപ്പിച്ചതോടെ ലോക കേരള സഭയിൽ നിലപാട്‌ മാറ്റി യുഡിഎഫ്‌. സമ്പൂർണ ബഹിഷ്‌കരണമെന്ന മുൻ നിലപാടിൽനിന്ന്‌ യുഡിഎഫ്‌ പിന്നോട്ടുപോയി. യുഡിഎഫ്‌ നേതാക…

Kerala27 May 2024, 10:15 PM 27,921
ലോക കേരള സഭ ; ഇക്കുറി സമ്പൂർണ ബഹിഷ്‌കരണമില്ല ; യുഡിഎഫ് കൺവീനർ എം എം ഹസൻ

മുസ്ലിംലീഗ്‌ നിലപാട്‌ കടുപ്പിച്ചതോടെ ലോക കേരള സഭയിൽ നിലപാട്‌ മാറ്റി യുഡിഎഫ്‌. സമ്പൂർണ ബഹിഷ്‌കരണമെന്ന മുൻ നിലപാടിൽനിന്ന്‌ യുഡിഎഫ്‌ പിന്നോട്ടുപോയി. യുഡിഎഫ്‌ നേതാക്കൾ ആരും പങ്കെടുക്കില്ല. അതേസമയം, തങ്ങളുമായി ബന്ധപ്പെട്ട പ്രവാസി സംഘടനകൾ പങ്കെടുക്കുന്നത്‌ തടയില്ലെന്നും യുഡിഎഫ്‌ യോഗത്തിനുശേഷം കൺവീനർ എം എം ഹസ്സൻ പറഞ്ഞു. താൽപ്പര്യമുള്ള പ്രവാസി സംഘടനകൾക്ക് പങ്കെടുക്കാം. അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി നഷ്ടമാക്കുന്നില്ല.

ലോക കേരള സഭകൊണ്ട്‌ പ്രവാസികൾക്ക്‌ പ്രയോജനമില്ലെന്നായിരുന്നു യുഡിഎഫ്‌ തുടക്കംമുതൽ സ്വീകരിച്ച നിലപാട്‌. ലീഗിന്റെ അഭിപ്രായഭിന്നത മറികടന്നാണ്‌ കഴിഞ്ഞ രണ്ടുതവണയും യുഡിഎഫ്‌ സമ്പൂർണ  ബഹിഷ്‌കരണം പ്രഖ്യാപിച്ചത്‌. ഇത്തവണയും ബഹിഷ്‌കരിക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്‌. എന്നാൽ, മുസ്ലിംലീഗ്‌ ശക്തമായെതിർത്തു. സമ്പൂർണ ബഹിഷ്‌കരണം അംഗീകരിക്കാൻ കഴിയില്ലെന്ന് നിലപാട്‌ ലീഗ്‌ നേതാക്കൾ യോഗത്തിൽ സ്വീകരിച്ചു. മുസ്ലിംലീഗ്‌ അനുകൂല പ്രവാസി സംഘടന കെഎംസിസിയുടെ നേതാക്കളടക്കം കഴിഞ്ഞ തവണ പങ്കെടുത്തിരുന്നു. ഇക്കുറി സംഘടന എന്ന നിലയിൽത്തന്നെ പങ്കെടുക്കുമെന്നും ലീഗ്‌ നേതാക്കൾ പറഞ്ഞതോടെയാണ്‌ കോൺഗ്രസ്‌ വഴങ്ങിയത്‌.ഇക്കുറി ലീഗ്‌ നിലപാട്‌ കടുപ്പിച്ചതോടെയാണ്‌ സംഘടനകൾ പ്രാതിനിധ്യം ഉറപ്പാക്കട്ടെയെന്നും യുഡിഎഫ്‌ നേതാക്കളാരും പങ്കെടുക്കരുതെന്നും കോൺഗ്രസ്‌ നിർദേശിച്ചത്‌.

Share this story

Share

Related Stories