The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അങ്കണവാടി പ്രീസ്‌കൂൾ കുട്ടികൾക്ക് ‘കുഞ്ഞൂസ് കാർഡ്’

* കുഞ്ഞുങ്ങളുടെ വികാസം തിരിച്ചറിയാനും ഇടപെടലുകൾ നടത്താനുംഅങ്കണവാടി പ്രീസ്‌കൂൾ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ് കാർഡ്’…

Kerala30 May 2025, 8:00 PM 30,891
അങ്കണവാടി പ്രീസ്‌കൂൾ കുട്ടികൾക്ക് ‘കുഞ്ഞൂസ് കാർഡ്’

* കുഞ്ഞുങ്ങളുടെ വികാസം തിരിച്ചറിയാനും ഇടപെടലുകൾ നടത്താനും


അങ്കണവാടി പ്രീസ്‌കൂൾ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ് കാർഡ്’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. കുട്ടികളുടെ വികാസ മേഖലകൾ ഉൾപ്പെടുത്തികൊണ്ട് ജെൻഡർ ന്യൂട്രൽ ആയ കാർഡ് ആണ് പുതിയതായി തയ്യാറാക്കിയിരിക്കുന്നത്. ഒരു കുഞ്ഞിനെ അമ്മ മാത്രമല്ല അറിയേണ്ടത്. കുടുംബത്തിൽ കുഞ്ഞുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും കുഞ്ഞിന്റെ വളർച്ചയിൽ വരുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. അത് ഉൾക്കൊണ്ടാണ് പുതിയ അസ്സസ്മെന്റ് കാർഡ് പുറത്തിറക്കിയത്. കുട്ടികളുടെ വിവിധ വികാസ മേഖലകളായ ശാരീരിക ചാലക വികാസം, വൈജ്ഞാനിക വികാസം, ഭാഷാ വികാസം, സാമൂഹിക വൈകാരിക വികാസം, ക്രിയാത്മക-സർഗാത്മക വികാസം, ജീവിത നൈപുണ്യ വികാസം എന്നിവ ഉൾപ്പെടുന്ന ആകർഷകമായ കാർഡ് ആണ് പുറത്തിറക്കിയത്.


ഇത്തരമൊരു കാർഡ് പുറത്തിറക്കുന്നതിന് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ജീവിത നൈപുണ്യ വികാസം കുട്ടിയുടെ വികാസത്തിന് പ്രസക്തമായതിനാൽ പ്രായാനുസൃതമായ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വളർച്ച വ്യതിയാനങ്ങൾ കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയ വികാസം തിരിച്ചറിയണം എന്നതിനാൽ ആരോഗ്യം എന്ന തലക്കെട്ടിൽ സംസാരം, കേൾവി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ ചേർത്തിട്ടുണ്ട്. ദന്താരോഗ്യം കുട്ടികളുടെ സമഗ്ര വികാസത്തിൽ വളരെ ഗൗരവമായ പങ്കുവഹിക്കുന്നു എന്നതിനാൽ അത് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.


\"\"


നാലു ക്വാർട്ടറുകളിലായി ഇ സി സി ഇ ദിനത്തിൽ കുഞ്ഞിന്റെ വികാസം വിലയിരുത്തേണ്ടതിനാൽ ഉയരവും തൂക്കവും നാലു തവണയായി കാർഡിൽ രേഖപ്പെടുത്താനാകും. കുട്ടികളെ സംബന്ധിക്കുന്ന അലർജി, കുത്തിവെപ്പിന്റെ വിവരങ്ങൾ, ഹാജർ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം തലയുടെ ചുറ്റളവ്, രക്ത ഗ്രൂപ്പ്, കുട്ടിയുടെ ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അധികമായി ചേർത്തിട്ടുണ്ട്.


അങ്കണവാടി പ്രവർത്തകരുടെ വിലയിരുത്തൽ മൂന്ന് നിറങ്ങളിലുള്ള ബബിളുകൾ ആയി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവർത്തനങ്ങൾ എങ്കിൽ പച്ച, സഹായത്തോടെ ചെയ്യുന്നു എങ്കിൽ മഞ്ഞ, സാധിക്കുന്നില്ല എങ്കിൽ ചുവപ്പ് എന്നിവയാണ് ബബിളുകൾ. കുഞ്ഞിന് ഏതെങ്കിലും പ്രവർത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ വിദഗ്ധ പരിശോധനയ്ക്കായി റഫറൽ സേവനവും നൽകാം എന്നതാണ് കാർഡിന്റെ സവിശേഷത. ഈ തിരിച്ചറിവ് അങ്കണവാടി പ്രവർത്തകർക്കും രക്ഷകർത്താക്കൾക്കും ഉണ്ടാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ മുൻകൂട്ടി നടത്തുന്നതിനും സഹായിക്കുന്നു. ഇതോടൊപ്പം ഈ വിവരങ്ങൾ തുടർപിന്തുണയ്ക്കായി ആരോഗ്യ വകുപ്പിന് കൈമാറും.


വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, ജോ. ഡയറക്ടർ എസ്.എൻ. ശിവന്യ, സിഡിസി ഡയറക്ടർ ഡോ. ദീപ ഭാസ്‌കരൻ, സീനിയർ റിസർച്ച് കോ ഓർഡിനേറ്റർ ഡോ. ലീന, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ ലജീന കെഎച്ച്, അനിതദീപ്തി ബിഎസ്, സിഡിപിഒ ഇന്ദു വിഎസ് തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories