The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട് ബീച്ചിലെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റിന് ശിലയിട്ടു

സുരക്ഷിത നഗരത്തോടൊപ്പം തന്നെ ഏറ്റവും ശുചിത്വമുള്ള നഗരം കൂടിയായി കോഴിക്കോടിനെ മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് ബീച്ചിലെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീ…

Kerala27 Feb 2024, 11:05 PM 25,780
കോഴിക്കോട് ബീച്ചിലെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റിന് ശിലയിട്ടു

സുരക്ഷിത നഗരത്തോടൊപ്പം തന്നെ ഏറ്റവും ശുചിത്വമുള്ള നഗരം കൂടിയായി കോഴിക്കോടിനെ മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് ബീച്ചിലെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.


രാത്രി വൈകുവോളം കച്ചവടം നടത്തുന്ന തൊഴിലാളികൾ ശുചിത്വത്തിന്റെ കാവലാളായി മാറണമെന്ന് മന്ത്രി പറഞ്ഞു. എത്ര ആളുകൾ വന്നാലും നഗരം വൃത്തിയായിരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കോർപ്പറേഷനും ഒപ്പം ഇതിന്റെ പ്രധാന ഗുണഭോക്താക്കളായ തൊഴിലാളികൾക്കും ജനങ്ങൾക്കുമുണ്ടെന്ന് മന്ത്രി പറഞ്ഞു. കോർപ്പറേഷൻ കുടുംബശ്രീയുമായും നഗര ഉപജീവന മിഷനുമായും സഹകരിച്ച് നടപ്പാക്കിയ മാതൃകാപരമായ പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു.


കോര്‍പ്പറേഷന്റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുടെയും ഫുഡ്‌സേഫ്റ്റി വകുപ്പിന്റെയും സംയുക്ത പദ്ധതിയാണ് ബീച്ചിലെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ്. 90 അംഗീകൃത കച്ചവടക്കാരെയാണ് ഇവിടെ പുനരധിവസിപ്പിക്കുക. 4.06 കോടി രൂപയാണ് ചെലവ്. 2.41 കോടി രൂപ എന്‍യുഎല്‍എമ്മും ഒരു കോടി രൂപ ഫുഡ് സേഫ്റ്റി വകുപ്പും നല്‍കും. ബാക്കി ചെലവ് കോര്‍പറേഷന്‍ വഹിക്കും. എസ്ടിപി മാതൃകയില്‍ പ്രത്യേക ശാസ്ത്രീയ മാലിന്യസംസ്‌കരണവുമുണ്ടാകും. ബീച്ചിലെത്തുന്നവര്‍ക്കായി ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ആശംസകൾ അറിയിച്ചു. എളമരം കരീം എം.പി, എം.എല്‍.എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


സ്ഥിരം സമിതി അംഗങ്ങളായ പി ദിവാകരൻ, ഒ പി ഷിജിന, ഡോ. എസ് ജയശ്രീ, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, സി രേഖ, കൗൺസിലർമാർ, മുൻ എംഎൽഎ എ പ്രദീപ്കുമാർ, മുൻ മേയർ ടി പി ദാസൻ, ഫുഡ് സേഫ്റ്റി കമ്മീഷണർ ജാഫർ മാലിക്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.


ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ മുനവർ റഹ്മാൻ നന്ദിയും പറഞ്ഞു.


Share this story

Share

Related Stories