The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കേളിത്തോട് പാലം നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ പാലം വികസനങ്ങളിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടത് മൂന്നു വർഷത്തിനുള്ളിൽ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുതുക്കാട് നിയ…

Kerala26 Feb 2024, 2:00 AM 48,893
കേളിത്തോട് പാലം നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ പാലം വികസനങ്ങളിൽ അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടത് മൂന്നു വർഷത്തിനുള്ളിൽ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുതുക്കാട് നിയോജകമണ്ഡലത്തിലെ പുതുക്കാട് ചെറുവാൾ റോഡിലെ കേളിത്തോടിന് കുറുകെയുള്ള കേളിത്തോട് പാലത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്തുടനീളമായി നൂറു പാലങ്ങളുടെ നിർമ്മാണമാണ് ലക്ഷ്യം വെച്ചത്. മൂന്നുവർഷം പൂർത്തീകരിക്കുമ്പോൾ തന്നെ ലക്ഷ്യപദത്തിലേയ്ക്ക് എത്തുകയാണ്. പശ്ചാത്തല വികസനത്തിൽ പാലം നിർമ്മാണത്തിനുള്ള പങ്ക് വളരെ വലുതാണ്. പാലം നിർമ്മാണത്തിൽ എല്ലാ മാസവും തുടർന്നുപോരുന്ന പരിശോധനകൾ, അവലോകനങ്ങൾ, പ്രശ്നപരിഹാരങ്ങൾ എന്നിവയാണ് സമയബന്ധിതമായി ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ സഹായകരമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായിരുന്നു പുതുക്കാട് ചെറുവാൾ റോഡിൽ മുൻപ് ഉണ്ടായിരുന്ന കേളിത്തോട് പാലം. 11 മീറ്റർ വീതിയിൽ പുനർനിർമ്മാണം നടത്തിയ പാലത്തിനായി 2.5 കോടി രൂപയാണ് ചെലവിട്ടത്.


പദ്ധതിയിൽ താത്കാലിക പാലവും അനുബന്ധ റോഡുനിർമ്മാണവും, പഴയ പാലം പൊളിച്ച് പുതിയ പാലം നിർമ്മാണം, ഇന്റർലോക്ക് ടൈൽ വിരിച്ച് അപ്രോച്ച് റോഡിന്റെ നിർമ്മാണം, തോട് സംരക്ഷണ ഭിത്തി നിർമ്മാണം, ആവശ്യമായ ഡ്രൈനേജ് സംവിധാനങ്ങൾ, എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് പുനർനിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുള്ളത്. പുതുക്കാട് നിയോജകമണ്ഡലത്തിലെ തുടർ പദ്ധതികൾക്കായുള്ള എല്ലാ ശ്രമങ്ങൾക്കും പിഡബ്ല്യുഡിയുടെയും ടൂറിസം വകുപ്പിന്റെയും പൂർണ്ണ പിന്തുണയും ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.


കേളിത്തോട് പാലത്തിനു സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചുകൊണ്ട്

ശിലാഫലകം അനാച്ഛാദനം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ രഞ്ജിത്ത് മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ നിമേഷ് പുഷ്പൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ നെന്മണിക്കര – പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ടി.എസ് ബൈജു, കെ.എം ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ ഭദ്ര മനു, ഗ്രാമപഞ്ചായത്ത് അംഗം കെ.എ അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് പാലം അസിസ്റ്റന്റ് എഞ്ചിനീയർ എ.എം ബിന്ദു, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories