The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കനൽ തരിഗാമി; കുൽഗാമിൽ ചരിത്രമാവർത്തിച്ച് യൂസഫ് തരിഗാമി

കുൽഗാമിനെ വീണ്ടും ചുവപ്പണിയിച്ച് ഇടതു പക്ഷത്തിന്‍റെ വിപ്ലവ പോരാളി യൂസഫ് തരിഗാമി. ജമ്മു കശ്മീർ തിരെഞ്ഞെടുപ്പിൽ 8000 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ യൂസഫ് തരിഗാമി വിജയിച്ചു.സ്വതന്ത്ര സ്ഥാനാർഥി സയാർ…

Kerala08 Oct 2024, 10:03 PM 19,488
കനൽ തരിഗാമി; കുൽഗാമിൽ ചരിത്രമാവർത്തിച്ച് യൂസഫ് തരിഗാമി
കുൽഗാമിനെ വീണ്ടും ചുവപ്പണിയിച്ച് ഇടതു പക്ഷത്തിന്‍റെ വിപ്ലവ പോരാളി യൂസഫ് തരിഗാമി. ജമ്മു കശ്മീർ തിരെഞ്ഞെടുപ്പിൽ 8000 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ യൂസഫ് തരിഗാമി വിജയിച്ചു.

സ്വതന്ത്ര സ്ഥാനാർഥി സയാർ അഹമ്മദ്‌ റഷിയും പിഡിപിയുടെ മുഹമദ്‌ അമിൻ ദറുമായിരുന്നു പ്രധാന എതിരാളികൾ. കാശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുന്നണിപ്പോരാളിയും കേന്ദ്ര സർക്കാരിന്‍റെ നിശിത വിമർശകനുമായ തരിഗാമി കേന്ദ്രത്തിൽ ബിജെപി സർക്കാർ ജമ്മു കശ്‌മീരിനോട്‌ കാട്ടിയ അനീതികൾ എണ്ണിപ്പറഞ്ഞായിരുന്നു തന്‍റെ പ്രചാരണം നടത്തിയത്. നാഷണൽ കോൺഫറൻസും കോൺഗ്രസും പൂർണ്ണ പിന്തുണയുമായി തരിഗാമിക്കൊപ്പം നിന്നു.

സ്വതന്ത്ര സ്ഥാനാര്‍ഥി സയാര്‍ അഹമ്മദ് റഷി രണ്ടാം സ്ഥാനത്തും പി ഡി പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെയാണ്‌ മുൻ നേതാവ്‌ സയർ അഹമദ്‌ റഷി സ്വതന്ത്രനായി മത്സരിച്ചത്‌. ബിജെപിയും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഒരു നിഴൽ സഖ്യമാണ്‌ മണ്ഡലത്തിൽ നിലനിന്നിരുന്നത്. എന്നാൽ വർഗീയതയ്ക്ക് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലെന്നു പ്രഖ്യാപിച്ച കുൽഗാമിലെ ജനത ഏഴായിരത്തിലധികം വോട്ടുകൾക്കാണ്
തരിഗാമിയെ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത്.

1967ലായിരുന്നു തരിഗാമിയുടെ രാഷ്ട്രീയ പ്രവേശനം. കുല്‍ഗാം മേഖലയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ അദ്ദേഹം നാല് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1996 മുതല്‍ മണ്ഡലം അദ്ദേഹത്തോടൊപ്പമാണ്. 1996, 2002, 2008, 2014 തുടങ്ങിയ വര്‍ഷങ്ങളിലാണ് അദ്ദേഹം ജനപ്രതിനിധിയായത്. സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റിയംഗം ആണ്. പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവ് കൂടിയാണ് അദ്ദേഹം. ഈ വര്‍ഷം തന്നെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

Share this story

Share

Related Stories