The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

മികച്ച വിജയത്തോടെ ഐഎസ്എൽ സീസണിലെ യാത്ര അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌. അവസാന കളിയിൽ കരുത്തരായ എഫ്‌സി ഗോവയെ 2–1ന്‌ കീഴടക്കിയാണ്‌ ബ്ലാസ്റ്റേഴ്സ് മടങ്ങിയത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരാധകരുട…

Kerala19 May 2026, 4:12 AM 7,197
ജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

മികച്ച വിജയത്തോടെ ഐഎസ്എൽ സീസണിലെ യാത്ര അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌. അവസാന കളിയിൽ കരുത്തരായ എഫ്‌സി ഗോവയെ 2–1ന്‌ കീഴടക്കിയാണ്‌ ബ്ലാസ്റ്റേഴ്സ് മടങ്ങിയത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരാധകരുടെ മുന്നിൽ നടന്ന പോരാട്ടത്തിൽ തകർപ്പൻ ജയം നേടിയതോടെ തുടർച്ചയായ ആറ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ പൂർത്തിയാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ പന്തടക്കത്തിൽ ഗോവ മുന്നിട്ടുനിന്നെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് അവരെ തടഞ്ഞു. ക്യാപ്റ്റൻ ഐബന്റെ നേതൃത്വത്തിൽ ഫല്ലോയും ഹോർമിപാമും പ്രതിരോധക്കോട്ട കെട്ടിയതോടെ ഗോവയ്ക്ക് മുന്നേറ്റങ്ങൾ നടത്താനായില്ല.

ആദ്യ പകുതിയുടെ പകുതിയോടെ കളിയിൽ പിടിമുറുക്കിയ ബ്ലാസ്റ്റേഴ്‌സിനായി വിബിൻ നടത്തിയ ഒരു മികച്ച ഗോൾ ശ്രമം ഗോവ കീപ്പർ ബോബ് തട്ടിയകറ്റി. ഫ്രാഞ്ചുവും നിഹാലും ചേർന്നുള്ള മുന്നേറ്റങ്ങളും ആദ്യ പകുതിയിൽ ഗോവയ്ക്ക് ഭീഷണിയുയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊച്ചിയെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. 48-ാം മിനിറ്റിൽ ബോക്സിന്റെ ഇടതുഭാഗത്തുനിന്നും കെവിൻ യോക്ക് തൊടുത്ത മനോഹരമായ ഒരു കേളിംഗ് ഷോട്ട് പോസ്റ്റിന്റെ മൂലയിലേക്ക് തുളച്ചുകയറി. ഐഎസ്എല്ലിൽ യോക്കിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ 62-ാം മിനിറ്റിൽ നെമിലിലൂടെ ഗോവ സമനില പിടിച്ചു. സമനില വഴങ്ങിയെങ്കിലും ആരാധകരുടെ പിന്തുണയോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആക്രമണം ശക്തമാക്കി. അതിന്റെ ഫലമായി 81-ാം മിനിറ്റിൽ വിജയഗോൾ പിറന്നു.

ഫ്രാഞ്ചു എടുത്ത അപകടകരമായ കോർണർ കിക്ക് കൃത്യമായി കണക്ട് ചെയ്ത് ഫല്ലോ ലക്ഷ്യത്തിലെത്തിച്ചതോടെ സ്റ്റേഡിയം വീണ്ടും ആവേശത്തിലായി. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ഗോവ കഠിനമായി ശ്രമിച്ചെങ്കിലും ഫല്ലോയുടെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിജയം ഉറപ്പിച്ചു. എട്ടാംസ്ഥാനമാണ്‌ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്‌. 13 കളിയിൽ അഞ്ച്‌ ജയമുൾപ്പെടെ 17 പോയിന്റാണ്‌ സമ്പാദ്യം. ഒരു ഘട്ടത്തിൽ തരംതാഴ്‌ത്തൽ ഭീഷണിയിലായിരുന്ന ബ്ലാസ്‌റ്റേഴ്‌സ്‌ ആഷ്‌ലി വെസ്‌റ്റ്‌വുഡിന്റെ പരിശീലന മികവിലാണ്‌ ഉയിർപ്പ്‌ നേടിയത്‌.

ഡേവിഡ്‌ കറ്റാലയ്‌ക്ക്‌ കീഴിൽ ആറ്‌ കളിയിൽ ഒറ്റ ജയം പോലുമില്ലാതെ ഉഴറുകയായിരുന്നു ടീം. പിന്നീടാണ് വെസ്‌റ്റ്‌വുഡ് ടീമിന്റെ പരിശീലകനായത്. വെസ്‌റ്റ്‌വുഡിന് കീഴിൽ അഞ്ച്‌ ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ്‌ ടീമിനുള്ളത്. അവസാന രണ്ട്‌ കളിയും ജയിച്ചു.

Share this story

Share

Related Stories