The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചു

വനിതാ ദിനത്തിനകം എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ: മന്ത്രി വീണാ ജോർജ്

* തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: 17,000 ലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു* തീവ്രയജ്ഞ പരിപാടിയുമായി വനിത ശിശുവികസന വകുപ്പ്തിരുവനന്തപുരം: 2025 മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളിൽ സ്ത്രീ…

Kerala23 Jan 2025, 10:55 PM 42,810
വനിതാ ദിനത്തിനകം എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ: മന്ത്രി വീണാ ജോർജ്

* തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: 17,000 ലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു


* തീവ്രയജ്ഞ പരിപാടിയുമായി വനിത ശിശുവികസന വകുപ്പ്




തിരുവനന്തപുരം: 2025 മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 – POSH Act) പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടൊപ്പം ഐടി പാർക്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയും ഇന്റേണൽ കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. പത്തോ പത്തിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിയമം അനുസരിച്ചുള്ള ഇന്റേണൽ കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.


തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് പ്രകാരമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് പോഷ് കംപ്ലയന്റ്സ് പോർട്ടൽ (http://posh.wcd.kerala.gov.in) ആരംഭിച്ചത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പോഷ് കംപ്ലയന്റ്സ് പോർട്ടൽ സജ്ജമാക്കിയത്. ആ ഘട്ടത്തിൽ ആയിരത്തോളം സ്ഥാപനങ്ങളിൽ മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണൽ കമ്മിറ്റികൾ ഉണ്ടായിരുന്നത്. 2024 ഓഗസ്റ്റിൽ വകുപ്പ് ജില്ലാടിസ്ഥാനത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. ഇപ്പോൾ പോഷ് കംപ്ലയന്റ്സ് പോർട്ടലിലൂടെ 17,113 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ 10,533 സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ സന്ദർശിച്ച് പരിശോധനകളിലൂടെയും ബോധവത്ക്കരണത്തിലൂടെയുമാണ് ഇത്രയേറെ സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യിപ്പിക്കാനായത്.


സംസ്ഥാനത്ത് ആദ്യമായാണ് ഈ സർക്കാരിന്റെ കാലത്ത് ഇങ്ങനെയൊരു സംവിധാനം ആവിഷ്‌ക്കരിച്ചത്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളിൽ നിലവിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ല എന്നുള്ളത് മനസിലാക്കാൻ സാധിക്കും. ഇങ്ങനെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണൽ കമ്മിറ്റികളുടേയും പ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും വകുപ്പിന് സാധിക്കും. സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും സാധിക്കുന്നു.


Share this story

Share

Related Stories