The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മലയോര മേഖലയുടെ വികസനത്തിന് മലയോര ഹെെവേ ഗുണകരമായി മാറും: മന്ത്രി

മലയോര ഹെെവേ പ്രവൃത്തി ഉദ്ഘാടനം ചെയ്തുമലയോര മേഖലയുടെ സമഗ്രമായ വികസനത്തിന് മലയോര ഹെെവേ ഗുണകരമായി മാറുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള…

Kerala15 Mar 2024, 10:40 PM 13,726
മലയോര മേഖലയുടെ വികസനത്തിന് മലയോര ഹെെവേ ഗുണകരമായി മാറും: മന്ത്രി

മലയോര ഹെെവേ പ്രവൃത്തി ഉദ്ഘാടനം ചെയ്തു


മലയോര മേഖലയുടെ സമഗ്രമായ വികസനത്തിന് മലയോര ഹെെവേ ഗുണകരമായി മാറുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള മലയോര ഹെെവേയുടെ പ്രവൃത്തി ഉദ്ഘാടനം ഓൺലെെനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പെരുവണ്ണാമൂഴി, കക്കയം, തോണിക്കടവ് തുടങ്ങിയ ടൂറിസം പദ്ധതികൾക്കും റോഡ് വികസനം ഏറെ സഹായകമാകും. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.


വയനാടിലേക്ക് ചുരമില്ലാത്ത പാത വിഭാനവം ചെയ്തിരിക്കുന്നത് പൂഴിത്തറ പടിഞ്ഞാറേത്തറ പാതയാണ്. അത് സാധ്യമാക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾക്കായി 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടി പി രാമകൃഷ്ണൻ എംഎൽഎ ഫലകം അനാച്ഛാദനം ചെയ്തു.


പെരുവണ്ണാമൂഴിമുതൽ ചെമ്പ്രവരെ 5.55 കീലോമീറ്റർ ദൂരത്തിൽ 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. ഏഴ് മീറ്റർ വീതിയിൽ കാരേജ് വേ, ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, ഇൻറർലോക്ക്, പേവിങ്, കോൺക്രീറ്റ് ഷോൾഡർ, ഫുട്ട് പാത്ത് എന്നിവ ഉൾപ്പെടുന്ന രീതിയിലാണ് റോഡ് രൂപകല്പന ചെയ്തിട്ടുള്ളത്. താഴ്ന്ന ഭാഗങ്ങൾ ഉള്ള സ്ഥലങ്ങളിൽ കരിങ്കൽ കെട്ടുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്തും തുടർന്നും മഴവെള്ളപ്പാച്ചിൽ ഉണ്ടാവുന്ന ഇടങ്ങളിൽ കലുങ്കുകളും പ്രവൃത്തിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. ഇതിനായി 31.46 കോടി രൂപയാണ് അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.


ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ പി ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ ശശി, ഇ എം ശ്രീജിത്ത്, വി കെ ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജാ ശശി, ഗ്രാമപഞ്ചായത്തംഗം കെ എ ജോസ്കുട്ടി, സിഡിഎസ് ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ സ്വാഗതവും കെ.ആർ.എഫ്.ബി-പി.എം.യു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി ബി ബൈജു നന്ദിയും പറഞ്ഞു


Share this story

Share

Related Stories