The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

‘സന്തോഷകരമായ ഗർഭധാരണവും മാതൃ മാനസികാരോഗ്യവും’: സംസ്ഥാനതല കൂടിയാലോചനായോഗം നടന്നു

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച ‘സന്തോഷകരമായ ഗർഭധാരണവും മാതൃ മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ നടന്ന സംസ്ഥാനതല കൂടിയാലോചനായോഗം, ബാലാവകാശ കമ്മിഷൻ ചെ…

Kerala26 Mar 2025, 9:45 PM 32,826
‘സന്തോഷകരമായ ഗർഭധാരണവും മാതൃ മാനസികാരോഗ്യവും’: സംസ്ഥാനതല കൂടിയാലോചനായോഗം നടന്നു

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച ‘സന്തോഷകരമായ ഗർഭധാരണവും മാതൃ മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ നടന്ന സംസ്ഥാനതല കൂടിയാലോചനായോഗം, ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗർഭകാലത്ത് സന്തോഷകരമായ മാനസികാരോഗ്യ അനുഭവം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


സന്തോഷകരമായ ഗർഭധാരണവും മാതൃ മാനസികാരോഗ്യവും എന്ന വിഷയവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിശോധിക്കുക എന്നതാണ് കൂടിയാലോചനായോഗം ലക്ഷ്യമിടുന്നത്. കേരളത്തിലെ ആരോഗ്യ സേവനങ്ങൾ മാതൃകാപരമാണെങ്കിലും മാതൃ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആരോഗ്യ സംരക്ഷകർക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ഗർഭകാലത്തെ മാനസികാരോഗ്യ പ്രശ്നങ്ങൾ കുട്ടിയുടെ ശാരീരിക മാനസിക വികാസത്തെ ബാധിച്ചേക്കാം. മാതൃ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗർഭകാലഘട്ടത്തിലും ഗർഭാനന്തരവും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം സംബന്ധിച്ചും ആരോഗ്യ സംരക്ഷകരിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.


ഗർഭിണികൾക്ക് മാനസികാരോഗ്യ ആശങ്കകൾ ചർച്ച ചെയ്യാൻ കഴിയുന്ന സുരക്ഷിതവും പിന്തുണയുള്ളതുമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കേണ്ടതുണ്ട്. സാമൂഹിക, സാമ്പത്തിക, സാഹചര്യങ്ങൾ കാരണം 15 ശതമാനത്തോളം ഗർഭിണികൾ സംസ്ഥാനത്ത് പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നാണ് കണക്ക്. കൂടാതെ ശരിയായ പരിചരണത്തിലും രക്ഷാകർതൃത്വത്തിലും അമ്മമാരെ ബോധവൽക്കരിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു.


ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ യുണിസെഫ് പ്രതിനിധി കൗഷിക് ഗാംഗുലി വിഷയാവതരണം നടത്തി. കമ്മിഷൻ അംഗം ബി.മോഹൻ കുമാർ അധ്യക്ഷനായി. കെ.കെ.ഷാജു സ്വാഗതവും ഡോ. എഫ്. വിൽസൺ നന്ദിയും ആശംസിച്ചു. ഐ.എ.പി പ്രസിഡന്റ് ഡോ. റിയാസ് ശിശുപരിചരണവും ഉത്തരവാദിത്ത രക്ഷാകർതൃത്വം എന്ന വിഷയവും ഗൈനക്കോളജിസ്റ്റ് ഡോ. എൻ.ആർ. റീന ഗർഭകാലഘട്ടത്തിലെ പരിചരണവും സംരക്ഷണവും സംബന്ധിച്ച് കുടുംബാംഗങ്ങൾക്കുള്ള ബോധവത്കരണം എന്ന വിഷയവും അവതരിപ്പിച്ചു.


സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. മോഹൻ റോയ് ഗർഭസ്ഥരായ സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയം അവതരിപ്പിച്ചു. തുടർന്ന് പൊതുചർച്ചയും അവലോകനവും നടന്നു. കമ്മിഷൻ അംഗങ്ങളായ സുനന്ദ എൻ, സിസിലി ജോസഫ്, ജലജമോൾ റ്റി.സി. എന്നിവർ മോഡറേറ്റർമാരായി. സർക്കാർ മേഖലയിലെ ഗൈനക്കോളജിസ്റ്റുകൾ, മാനസികാരോഗ്യവിദഗ്ധർ, ശിശുരോഗ വിദഗ്ധർ തുടങ്ങിയർ യോഗത്തിൽ പങ്കെടുത്തു.


Share this story

Share

Related Stories