The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കൈത്തറി ഉത്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിലേക്കെത്തിക്കണം: മന്ത്രി പി. രാജീവ്

*ഓണം കൈത്തറി വസ്ത്ര വിപണനമേളക്ക് തുടക്കമായി*2024 ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 14 വരെ*കനകക്കുന്ന് സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽനവീനവും ആകർഷകവുമായ ഉത്പന്നങ്ങളിലൂടെ അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാൻ കഴിയുന്ന…

Kerala30 Aug 2024, 5:55 AM 37,126
കൈത്തറി ഉത്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിലേക്കെത്തിക്കണം: മന്ത്രി പി. രാജീവ്

*ഓണം കൈത്തറി വസ്ത്ര വിപണനമേളക്ക് തുടക്കമായി


*2024 ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 14 വരെ


*കനകക്കുന്ന് സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ




നവീനവും ആകർഷകവുമായ ഉത്പന്നങ്ങളിലൂടെ അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാൻ കഴിയുന്ന രീതിയിൽ കൈത്തറി മേഖലയെ മാറ്റാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 14 വരെ നടക്കുന്ന സംസ്ഥാന ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.\"\"


നവീന പദ്ധതികളിലൂടെ തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് മുൻഗണന നൽകുകയാണ് സർക്കാർ ചെയ്യുന്നത്. കൈത്തറി യൂണിഫോം സ്കൂളുകളിൽ നിർബന്ധമാക്കിയത് ഇതിന്റെ ഉദാഹരണമാണ്. നെയ്ത്തുകാരുടെ കഴിവുകളെ വ്യത്യസ്ത ഉത്പന്നങ്ങളാക്കി മാറ്റാൻ കഴിയുന്ന രീതിയിൽ മാറ്റം ഉണ്ടാകണം. രണ്ട് കോടി രൂപയുടെ പ്രവർത്തന സഹായമൂലധനം സംസ്ഥാന സർക്കാർ ഇതിന് അനുവദിച്ചുകഴിഞ്ഞു. ഓണത്തിന് മുമ്പ് തന്നെ ഈ മേഖലയിലെ തൊഴിലാളികളുടെ കുടിശിക കൊടുത്തുതീർക്കാനാണ് സർക്കാർ തീരുമാനം. ഹാന്റെക്സും, ഹാന്റ്‌വീവുമടക്കമുള്ള സ്ഥാപനങ്ങൾ ഭരണനിർവഹണച്ചെലവ് പരമാവധി കുറിച്ച് കൂടുതൽ തൊഴിലാളി സുരക്ഷിത രീതികളിലേക്ക് മാറണം. ഇതിനായി നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി നൽകുന്ന ശുപാർശകൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.\"\"


വിപണനമേഖലയിലെ ആദ്യ വിൽപ്പന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. വി. കെ. പ്രശാന്ത് എം എൽ എ  അധ്യക്ഷന വഹിച്ച ചടങ്ങിൽ തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ. ഡി,തിരുവനന്തപുരം കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എം. ആർ. ഗോപൻ, കൈത്തറി സഹകരണ സംഘം അസോസിയേഷൻ ജനറൽ സെക്രട്ടറി എം. എം. ബഷീർ, കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്’ അഡ്വ. സുബോധൻ ജി, പത്മശ്രീ. പി. ഗോപിനാഥൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഷിറാസ്. എ.എസ്, കൈത്തറി വസ്ത്ര ഡയറക്ടർ അനിൽ കുമാർ കെ. എസ് എന്നിവർ സംബന്ധിച്ചു.\"\"


പരമ്പരാഗത തൊഴിൽ മേഖലയായ കൈത്തറി വ്യവസായത്തിന്റെ ഉൽപ്പന്നങ്ങൾ ഓണ വിപണിയിൽ സജീവമാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ്, സംസ്ഥാന ഗവണ്മെന്റ്, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാവ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ പങ്കാളിത്തത്തോടു കൂടിയാണ് ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 14 വരെ കനകക്കുന്നിലെ സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ കൈത്തറി വസ്ത്ര പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്. കേരളം, ജമ്മു കാശ്മീർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ജാർഖണ്ഡ്, തമിഴ്‌നാട്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പ്രാധിനിത്യം ഈ പ്രദർശന വിപണന മേളയിൽ ഒരുക്കിയിട്ടുണ്ട്.


കേരളത്തിന്റെ ഉല്പന്നങ്ങളായ ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾ, ചേന്ദമംഗലം, കുത്താമ്പുള്ളി എന്നീ പ്രധാനപ്പെട്ട ഭൗമസൂചിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. ഉത്തർ പ്രദേശിലെ ചന്ദേരി സാരികൾ, ജമ്മു കശ്മീരിലെ പഷ്മീന ഷാളുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിര തന്നെ മേളയിലെ സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്.


ഏകദേശം 50 ലക്ഷത്തോളം തൊഴിലാളികൾ ഉൾപ്പെടുന്ന ഇന്ത്യയിലെ കൈത്തറി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്  മേള സഹായകരമാകുന്നു. കേരളത്തിലെ 25000 തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ ആകർഷകമായ രീതിയിൽ അവരിപ്പിച്ച് ഉൽപ്പന്നങ്ങളുടെ മൂല്യം ഉപഭോക്താക്കൾക്ക് മനസിലാക്കി കൊടുക്കുന്നതിനും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളിൽ  നിന്നുള്ള കൈത്തറി ഉൽപ്പന്നങ്ങൾ കേരളത്തിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിന് മേള സഹായകരമായിരിക്കും. ഹാൻടെക്സ്, ഹാൻവീവ് ഉൾപ്പെടെ സംസ്ഥാനത്ത് 40 ഓളം കൈത്തറി സംഘങ്ങളും അന്യ സംസ്ഥാനത്തു നിന്നുള്ള 26 സംഘങ്ങളും ഈ മേളയിൽ ഒരുക്കിയിരിക്കുന്ന 64 സ്റ്റാളുകളിലായി അണിനിരക്കും.


Share this story

Share

Related Stories