The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കരകൗശലരംഗം ഇനിയും മുന്നേറണം, വിപണി കൂടുതൽ ശക്തിപ്പെടുത്തണം: മന്ത്രി പി. രാജീവ്‌

കരകൗശല രംഗത്ത് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നും വിപണി കുറേകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന കരകൗശല അവാർഡ് (2023) വിതരണ ചടങ്ങ് ഉദ്ഘാടനം…

Kerala07 Feb 2025, 5:50 AM 15,227
കരകൗശലരംഗം ഇനിയും മുന്നേറണം, വിപണി കൂടുതൽ ശക്തിപ്പെടുത്തണം: മന്ത്രി പി. രാജീവ്‌

കരകൗശല രംഗത്ത് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നും വിപണി കുറേകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന കരകൗശല അവാർഡ് (2023) വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ‘കെ-ഷോപ്പി’ തുടങ്ങിയിട്ടുള്ളത്. ഹാൻഡിക്രാഫ്റ്റ്‌സ് കോർപറേഷന്റെ ഉൽപ്പന്നങ്ങളെല്ലാം കെ-ഷോപ്പിയിൽ ലഭ്യമാണ്. കൈത്തറി, കൊയർ, ഖാദി ഉൽപ്പന്നങ്ങളെല്ലാം തന്നെ കെ-ഷോപ്പിയിൽ ലഭ്യമാണ്.


കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ ഒരു സവിശേഷത എല്ലാവരെയും ഉൾകൊള്ളുന്ന വ്യവസായവൽക്കരണമാണെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത മേഖലയെ ആധുനികവൽക്കരിച്ചു ശക്തിപ്പെടുത്താൻ നമ്മൾ ശ്രമിക്കുന്നു. എം.എസ്.എം.ഇകൾക്ക് സവിശേഷമായ പ്രാധാന്യം കൊടുത്തു. നമുക്ക് ചുരുങ്ങിയ കാലം കൊണ്ട് മൂന്നരലക്ഷത്തോളം പുതിയ എം.എസ്.എം.ഇകൾ കേരളത്തിൽ ആരംഭിക്കാൻ കഴിഞ്ഞു. എം.എസ്.എം.ഇകളുടെ ഉൽപ്പന്നങ്ങളുടെയും പാരമ്പരാഗത ഉൽപ്പന്നങ്ങളുടെയുമെല്ലാം വിപണനം ഇപ്പോൾ കെ സ്റ്റോർ വഴി സാധ്യമാണ്. ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങൾ ആധുനികവൽക്കരിച്ച് മത്സരാധിഷ്ഠിതമാക്കി ലാഭകരമാക്കാനുള്ള പ്രവർത്തനവും സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. സമ്മാനാർഹരായ എല്ലാവർക്കും മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.


\"\"


സംസ്ഥാനത്ത് കരകൗശല വ്യവസായം വികസിപ്പിക്കുന്നതിനും കരകൗശല വിദഗ്ധർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിനുമായി കേരളത്തിലെ കരകൗശല മേഖലയിലെ വിദഗ്ദ്ധരിൽ മികവുള്ളവരെ കണ്ടെത്തി കേരള സംസ്ഥാന സർക്കാർ 2015 മുതൽ കരകൗശല അവാർഡ് നൽകി വരുന്നു. കരകൗശല വിദഗ്ധരുടെ മികച്ച സംഭാവനകൾ, കരകൗശല വൈദഗ്ധ്യം, കരകൗശല വികസനം എന്നിവ കണക്കിലെടുത്താണ് അവാർഡുകൾ നൽകുന്നത്.


ദാരു ശിൽപങ്ങൾ, പ്രകൃതിദത്ത നാരുകളിൽ തീർത്ത ശിൽപങ്ങൾ, ചൂരൽ, മുള എന്നിവയിൽ തീർത്ത ശിൽപങ്ങൾ, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നൽ, ലോഹ ശിൽപങ്ങൾ, ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച ശിൽപങ്ങൾ, വിവിധ വസ്തുക്കളിൽ നിർമ്മിച്ചവ (മുകളിൽ ഉൾപ്പെടാത്തവ) എന്നീ ഏഴ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്കുന്നത്. ഉപയോഗപ്രദവും, സൗന്ദര്യാത്മകവും, കലാപരവും, ക്രിയാത്മകവും, പരമ്പരാഗതവും, സാംസ്‌കാരിക പ്രാധാന്യമുള്ളതുമായ കരകൗശല ഉത്പന്നങ്ങളെ കണ്ടെത്തുന്നതിലൂടെ പ്രസ്തുത മേഖലയെ കൂടുതൽ മികവുറ്റതാക്കുന്നതിനും കരകൗശല വിദഗ്ധരെ സഹായിക്കുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനും സാധിക്കുന്നു.


\"\"


2023 വർഷത്തിലെ സംസ്ഥാന കരകൗശല അവാർഡ് ജേതാക്കൾ: ശശിധരൻ പി.എ. (ദാരുശില്പങ്ങൾ), എ. പ്രതാപ് (പ്രകൃതിദത്ത നാരുകളിൽ തീർത്ത ശില്പങ്ങൾ), ബിന്ദേഷ് പി.ബി. (ചൂരൽ, മുള എന്നിവയിൽ തീർത്ത കലാരൂപങ്ങൾ), ജയകുമാരി എം.എൽ. (ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്ര തുന്നൽ), ശെൽവരാജ് കെ.എ. (ലോഹ ശില്പങ്ങൾ), മഹേഷ് പി (ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച കലാരൂപങ്ങൾ), ശശികല സി. പി. (വിവിധ വസ്തുക്കളിൽ നിർമ്മിച്ച കലാരൂപങ്ങൾ).


മെറിറ്റ് സർട്ടിഫിക്കറ്റ് (പ്രോത്സാഹന സമ്മാനം) നേടിയവർ: സിപിൻ സി.ജി. (ദാരുശില്പങ്ങൾ), സുലൈമാൻകുട്ടി കെ. (പ്രകൃതിദത്ത നാരുകളിൽ തീർത്ത ശില്പങ്ങൾ), അരവിന്ദാക്ഷൻ എം.ആർ. (ചൂരൽ, മുള എന്നിവയിൽ തീർത്ത കലാരൂപങ്ങൾ), അശ്വനി എസ്.എസ്. (ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്ര തുന്നൽ), ഗണേഷ് സുബ്രമണ്യം (ലോഹ ശില്പങ്ങൾ), നാഗപ്പൻ ആർ. (ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച കലാരൂപങ്ങൾ), രമേശൻ എം.കെ. (വിവിധ വസ്തുക്കളിൽ നിർമ്മിച്ച കലാരൂപങ്ങൾ).


\"\"


ആന്റണി രാജു എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കയർ വികസന വകുപ്പ് ഡയറക്ടർ ആനി ജൂല തോമസ്, ഡയറക്ടർ-കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് അനിൽ കുമാർ കെ.എസ്., വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ രാജീവ് ജി., കെ.എസ്. കൃപകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


Share this story

Share

Related Stories