The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ; മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെ മടങ്ങി

നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി നിയമസഭ. നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനി…

Kerala25 Jan 2024, 9:16 PM 47,181
നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ; മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെ മടങ്ങി
നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി നിയമസഭ. നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്. എന്നാൽ മഞ്ഞുരുകാനുള്ള സാധ്യതയോ സൂചനപോലുമോ ഇല്ലാതെയാണ് നയപ്രഖ്യാപന പ്രസംഗം അവസാനിച്ചത്.

മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തി ഗവർണറെ സ്വീകരിച്ചെങ്കിലും ഇരുവരും തമ്മിൽ സംവാദിച്ചില്ല. ഇതോടെ 15ാം നിയമസഭയുടെ 10ാം സമ്മേളനത്തിന് നടകീയ രംഗങ്ങളോടെ തുടക്കമാവുകയാണ്. കേവലം ഒരു മിനിറ്റും 17 സെക്കന്റും മാത്രമാണ് ഗവർണർ പ്രസംഗം വായിക്കാനായി ചെലവഴിച്ചത്. അവസാന ഖണ്ഡിക വായിച്ച് തീർത്ത ഉടൻ ഗവർണർ സഭ വിട്ടു. ഗവർണർ വായിക്കാത്ത ഭാഗത്താണ് കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾപ്പെട്ടിരിക്കുന്നത്.

അർഹതപ്പെട്ട ഗ്രാന്‍റ് കേന്ദ്രം തടഞ്ഞുവെച്ചുവെന്നും സംസ്ഥാനത്തിന് പണഞെരുക്കം ഉണ്ടാക്കിയെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമുണ്ട്. ഈ ഭാഗങ്ങൾ ഗവർണർ വായിച്ചില്ല. സർക്കാരിന് മുന്നിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. സർക്കാർ അതിനെ അതിജീവിച്ച് അതിശയകരമായ നേട്ടങ്ങൾ കൈവരിച്ചു. പരമപ്രധാനം സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിലനിൽക്കുന്ന അസമത്വമാണ്, അതുമൂലം സംസ്ഥാനത്ത് പണ ഞെരുക്കമുണ്ടായി. ഇക്കാര്യം കേന്ദ്രം പുനഃപരിശോധിക്കണമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്തിന്റെ ബജറ്റിന് പുറത്തുള്ള കടമെടുപ്പിൽ കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും സാമ്പത്തികനിലയെ പ്രതികൂലമായി ബാധിച്ചുവെന്നും സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരത്തിനായി സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനം നിർബന്ധിതമായിട്ടുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നുണ്ട്. എൻസിഇആർടി പാഠപുസ്തക പരിഷ്കരണത്തിനും നയപ്രഖ്യാപനത്തിൽ വിമർശനമുയർന്നു. പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങൾ എൻസിഇആർടി നീക്കം ചെയ്തു. മുഗൾ ചരിത്രവും ഇന്ത്യയുടെ വിഭജനവും, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം, പഞ്ചവൽസര പദ്ധതി, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ പോരാട്ടങ്ങൾ, ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥിതികളും ജാതി സമ്പ്രദായവും എല്ലാം നീക്കം ചെയ്തു. ഈ പശ്ചാത്തലത്തിൽ കേരളം കൂടുതൽ പാഠപുസ്തകങ്ങൾ ഹ്യൂമാനിറ്റീസിൽ ഉൾപ്പെടുത്തി. നാലു വിഷയങ്ങളിൽ കൂടുതലായി ആറ് പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും നയപ്രഖ്യാപനത്തിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.

Share this story

Share

Related Stories