The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ പെണ്‍കുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്നു: വനിതാ കമ്മിഷന്‍

ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ പെണ്‍കുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്ന പ്രവണ സംസ്ഥാനത്ത് എല്ലായിടത്തുമുണ്ടെന്നും പട്ടികവര്‍ഗ മേഖലയില്‍ ഇതിന്റെ വ്യാപ്തി വളരെ കൂട…

Kerala18 Jan 2024, 9:25 PM 42,402
ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ പെണ്‍കുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്നു: വനിതാ കമ്മിഷന്‍

ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ പെണ്‍കുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്ന പ്രവണ സംസ്ഥാനത്ത് എല്ലായിടത്തുമുണ്ടെന്നും പട്ടികവര്‍ഗ മേഖലയില്‍ ഇതിന്റെ വ്യാപ്തി വളരെ കൂടുതലാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ഇടുക്കി ജില്ലാതല ക്യാമ്പിന്റെ ഭാഗമായി മറയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.


പട്ടികവര്‍ഗ മേഖലയിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം. വിദ്യാഭ്യാസത്തിനിടയിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു തടയിടേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സംസ്ഥാനസര്‍ക്കാര്‍ മികച്ച പഠനസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വിദ്യാര്‍ഥികള്‍ക്കു കഴിയണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൈലറ്റ് പരിശീലനം ഉള്‍പ്പെടെ ഒരുക്കി നല്‍കി കൈപിടിച്ചു ഉയര്‍ത്താനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്.


ഈ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഒട്ടനവധി കുട്ടികള്‍ക്ക് പരിശീലനം ലഭിക്കുകയും തുടര്‍ന്ന് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗ ക്യാമ്പിന്റെ ഭാഗമായി ജനുവരി 17ന് ചേരുന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ കുടികളുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.


മറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോന്‍ തോമസ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാണി, അഡ്വ. പി. കുഞ്ഞായിഷ, വികസന സ്ഥിരം സമിതി അധ്യക്ഷ ഉഷ ഹെന്റി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. വിജയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കം പരമശിവം, അംബിക രഞ്ജിത്ത്, റോസ് മേരി, അശ്വതി, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, എസ്.എ. നജീം, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.എം. ജോളി, സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ശുഭ എന്നിവര്‍ സംസാരിച്ചു.


പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. സുദീപ് കുമാറും ലഹരിയുടെ വിപത്ത് എന്ന വിഷയം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ പി.എച്ച്. ഉമ്മറും അവതരിപ്പിച്ചു.


17ന് രാവിലെ 8.30ന് മറയൂരിലെ നെല്ലിപ്പെട്ടി കുടിയിലെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. രാവിലെ 11ന് മറയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ചേരുന്ന ഏകോപനയോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുള്‍ ജ്യോതി, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.


Share this story

Share

Related Stories