The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഘർ മേം ഗുസ്‌കർ മാരേംഗേ!! ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’: പ്രധാനമന്ത്രി

ഭീകരർക്കും അവരെ പിന്തുണയ്‌ക്കുന്ന പാകിസ്താൻ സൈന്യത്തിനും ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദികൾക്ക് സമാധാനത്തോടെ ഇരിക്കാനും…

Kerala14 May 2025, 2:59 AM 14,189
ഘർ മേം ഗുസ്‌കർ മാരേംഗേ!! ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’: പ്രധാനമന്ത്രി
ഭീകരർക്കും അവരെ പിന്തുണയ്‌ക്കുന്ന പാകിസ്താൻ സൈന്യത്തിനും ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദികൾക്ക് സമാധാനത്തോടെ ഇരിക്കാനും ശ്വസിക്കാനും കഴിയുന്ന ഒരു സ്ഥലവും പാകിസ്താനിൽ അവശേഷിക്കുന്നില്ലെന്ന് പാകിസ്താൻ സൈന്യത്തിന് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇന്ത്യക്ക് നേരെയൊരു ഭീകരാക്രമണമുണ്ടായാൽ അത് പാകിസ്താന്റെ സർവ്വനാശമായിരിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ സൈനികരെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരർ പാകിസ്താൻ സൈന്യത്തെ ആശ്രയിക്കുന്നു. എന്നാൽ ഇന്ത്യൻ സൈന്യവും വ്യോമസേനയും പാക്സിതാൻ സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ആക്രമണാത്മക നയം പ്രധാനമന്ത്രി ആവർത്തിച്ച് പറഞ്ഞു. “നമ്മൾ അവരുടെ വീടുകളിയിൽ കയറി വധിക്കും; ആർക്കും രക്ഷപ്പെടാൻ ഒരു അവസരവും നൽകില്ല.”

നൂതന ഡ്രോണുകളും മിസൈലുകളുമടങ്ങുന്ന ഇന്ത്യയുടെ അത്യാധുനിക സൈനിക ശേഷി ദിവസങ്ങളോളം പാകിസ്താൻന്റെ ഉറക്കം നഷ്ടപ്പെടുത്തും. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’ രീതിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.

“ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ‘ലക്ഷ്മണ രേഖ ‘ ഇപ്പോൾ വളരെ വ്യക്തമാണ്. ഇനി മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ, ഇന്ത്യ മറുപടി നൽകും – ശക്തമായ മറുപടി. സർജിക്കൽ സ്‌ട്രൈക്കിലും വ്യോമാക്രമണത്തിലും നമ്മൾ ഇത് കണ്ടു. ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ന്യൂ രീതിയാണ്.” പ്രധാനമന്ത്രി പറഞ്ഞു.

Share this story

Share

Related Stories