The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

നാലുവർഷ ബിരുദ സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യും: മന്ത്രി ആർ. ബിന്ദു

നാലുവർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർവ്വകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കുമെ…

Kerala07 Feb 2025, 6:20 AM 27,677
നാലുവർഷ ബിരുദ സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യും: മന്ത്രി ആർ. ബിന്ദു

നാലുവർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർവ്വകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കുമെന്നും നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനയോഗ തീരുമാനങ്ങളായി മന്ത്രി അറിയിച്ചു.


സിലബസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനും ഓരോ കോഴ്സുമനുസരിച്ച് വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പു വരുത്താനുമാണ് സിലബസ് അവലോകനമെന്ന് മന്ത്രി പറഞ്ഞു.


തിരഞ്ഞെടുത്ത കോഴ്‌സുകൾ സംസ്ഥാന തലത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ റിവ്യൂ ചെയ്യും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനുമടക്കം സർവ്വകലാശാലാ സിലബസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനാണ് പോർട്ടൽ തുടങ്ങുക. ഈ പോർട്ടലുകളിൽ വരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അതത് പഠനബോർഡുകൾ പരിഗണിക്കും. തുടർന്ന് എല്ലാ സർവ്വകലാശാലാ പഠന ബോർഡുകളും സ്വന്തം സിലബസ് സമഗ്രമായി അവലോകനം ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും.


കരിക്കുലം കമ്മിറ്റി ചെയർമാനായിരുന്ന പ്രൊഫ. സുരേഷ് ദാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന തലത്തിൽ പ്രധാനപ്പെട്ട കോഴ്സുകളുടെ അവലോകനം ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.


നാലുവർഷ ബിരുദം നടപ്പിലാക്കിയതിന്റെ ഭാഗമായി നിലവിലെ പഠന-പാഠ്യേതര- പരീക്ഷാ-മൂല്യനിർണ്ണയ രീതികളിൽ വലിയ മാറ്റങ്ങളാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇവയിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ-എയ്ഡഡ്-സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്കും പരിശീലനം നല്കാനും യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച ടീച്ചിംഗ് ആൻഡ് ലേണിംഗ് സെന്റർ ഓഫ് എക്‌സലൻസിന്റെയും സർവ്വകലാശാലയുടെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാവും പരിശീലനപരിപാടികൾ.


വിദ്യാർത്ഥികളുടെ അന്തർസർവ്വകലാശാലാ-കോളേജ് മാറ്റം, എൻ മൈനസ് വൺ സെമസ്റ്റർ, ഓൺലൈൻ കോഴ്സുകൾ എന്നിവ നടപ്പിലാക്കുന്നതു സംബന്ധിച്ച് സ്റ്റാൻഡേഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കാൻ എഫ്.വൈ.യു.ജി.പി മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എല്ലാ സർവ്വകലാശാലകളും കെ-റീപ്പിലേക്ക് മാറാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.


ബിബിഎ, ബിസിഎ കോഴ്സുകൾ സംബന്ധിച്ചുള്ള എഐസിടിഇ റെഗുലേഷൻ നടപ്പാക്കുന്നതു സംബന്ധിച്ച് സർവ്വകലാശാലാ തലത്തിൽ പഠനം നടത്തുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. സംസ്ഥാനത്ത് ഈ അക്കാദമിക വർഷം മുതൽ ആരംഭിച്ച നാലുവർഷബിരുദ പ്രോഗ്രാമിന്റെ പുരോഗതി വിലയിരുത്താനായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ യോഗം.


യോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സർവ്വകലാശാലാ വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, പരീക്ഷാ കൺട്രോളർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, എഫ്.വൈ.യു.ജി.പി കമ്മിറ്റി പ്രതിനിധികൾ, ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories