The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഐഫോണില്‍ ആദ്യ ട്രോജന്‍, വളരെ അപകടകാരി

പ്രതിരോധം ശക്തമാക്കാൻ ഐഒഎസ് ആപ്പിള്‍ നിരന്തരം പുതുക്കുന്നുണ്ടെങ്കിലും ഹാക്കര്‍മാര്‍ അതു ഭേദിച്ചെന്ന് ഗവേഷകര്‍. സൈബര്‍ സുരക്ഷാ കമ്പനിയായ ഗ്രൂപ്-ഐബിയാണ് ഇതേപ്പറ്റി വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത…

Kerala20 Feb 2024, 2:32 AM 41,345
ഐഫോണില്‍ ആദ്യ ട്രോജന്‍, വളരെ അപകടകാരി
പ്രതിരോധം ശക്തമാക്കാൻ ഐഒഎസ് ആപ്പിള്‍ നിരന്തരം പുതുക്കുന്നുണ്ടെങ്കിലും ഹാക്കര്‍മാര്‍ അതു ഭേദിച്ചെന്ന് ഗവേഷകര്‍. സൈബര്‍ സുരക്ഷാ കമ്പനിയായ ഗ്രൂപ്-ഐബിയാണ് ഇതേപ്പറ്റി വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിലും ടാബ്‌ലറ്റ് ഒഎസ് ആയ ഐപാഡ് ഒഎസിലും ഗോള്‍ഡ്ഡിഗര്‍ (GoldDigger) എന്നപേരില്‍ പ്രവര്‍ത്തിച്ചുവന്ന വൈറസിന്റെ വളരെ പരിഷ്‌കൃതമായ ഒരു വകഭേദം കണ്ടെത്തി എന്നാണ് ഗവേഷകര്‍ പറയുന്നത്. ഗോള്‍ഡ്ഡിഗറിന്റെ പ്രവര്‍ത്തനമണ്ഡലം ആന്‍ഡ്രോയ്ഡ് ആണ്. ഇതിനെ ഐഒഎസിലേക്ക് വിജയകരമായി പകര്‍ത്താന്‍ സാധിച്ചിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഐഒഎസില്‍ എത്തിയപ്പോള്‍ പുതിയ പേരും ലഭിച്ചു: ഗോള്‍ഡ്പിക്ആക്‌സ് (GoldPickaxe). ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഗോള്‍ഡ്പിക്ആക്‌സിന് ഏറ്റവും പ്രിയം എന്നും ഗവേഷകര്‍ പറയുന്നു.

ഐഒഎസിലെ ആദ്യ ട്രോജന്‍ - ഗോള്‍ഡ്പിക്ആക്‌സ് ആയിരിക്കാം ഐഒഎസിനായി ഇറക്കിവിട്ടിരിക്കുന്ന ആദ്യ ട്രോജന്‍ എന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഡേറ്റ, ഐഡി ഡോക്യുമെന്റ്‌സ് തുടങ്ങിയവ മുതല്‍ എസ്എംഎസ് വരെ ശേഖരിക്കുന്നതിനാല്‍ ഗോള്‍ഡ്പിക്ആക്‌സ് വളരെ അപകടകാരിയാണ്. ഈ ഡേറ്റയെല്ലാം കൂട്ടി ഡീപ്‌ഫെയ്ക്കുകള്‍ സൃഷ്ടിച്ച് ഇരയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കടന്നുകയറുകയാണ് ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് ഇര മനസ്സിലാക്കി വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും.

ആപ് സ്റ്റോറിന്റെ റിവ്യൂ മേഖലയിലേക്ക് കടക്കാതെ ആപ്പുകളുടെ ബീറ്റാ വേര്‍ഷനുകള്‍ ഡവലപ്പര്‍മാര്‍ക്ക് പരീക്ഷിച്ചു നോക്കാനായി ആപ്പിള്‍ പ്രവര്‍ത്തിപ്പിക്കുന്ന സോഫ്റ്റ്‌വെയറാണ് ടെസ്റ്റ്ഫ്‌ളൈറ്റ് (TestFlight). ടെസ്റ്റ്ഫ്‌ളൈറ്റ് മുഖേനയാണ് ആദ്യം ഗോള്‍ഡ്പിക്ആക്‌സ് വിതരണം നടത്തിയത്. ഇത് ആപ്പിള്‍ കണ്ടെത്തി നീക്കം ചെയ്തതോടെ, ഹാക്കര്‍മാര്‍ കൂടുതല്‍ പരിഷ്‌കൃതമായ മൊബൈല്‍ ഡിവൈസ് മാനേജ്‌മെന്റ് (എംഡിഎം) കേന്ദ്രീകൃതമായ പ്രൊഫൈലിലൂടെയായി ആക്രമണം. എംഡിഎം പ്രധാനമായും എന്റര്‍പ്രൈസ് ഉപകരണങ്ങള്‍ മാനേജ് ചെയ്യാന്‍ ഉപയോഗിക്കുന്നു

Share this story

Share

Related Stories