The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കർഷകരുമായും ചർച്ച നടത്തണം: മന്ത്രി പി. പ്രസാദ്

കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് കർഷകരുമായി കൂടി ആശയ വിനിമയം നടത്തിയാകണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഇത്തരം പദ്ധതികൾ ആവിഷ്കരിക്കേണ്ടത് കൃഷി വകുപ്പ് ഡയറക്ടറേറ്റിലോ സെക്രട…

Kerala26 Feb 2025, 11:50 PM 25,725
കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കർഷകരുമായും ചർച്ച നടത്തണം: മന്ത്രി പി. പ്രസാദ്

കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് കർഷകരുമായി കൂടി ആശയ വിനിമയം നടത്തിയാകണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഇത്തരം പദ്ധതികൾ ആവിഷ്കരിക്കേണ്ടത് കൃഷി വകുപ്പ് ഡയറക്ടറേറ്റിലോ സെക്രട്ടേറിയറ്റിലോ ആസൂത്രണ സമിതികളിലോ മാത്രമല്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഭരണാനുമതിയും സാങ്കേതിക അനുമതിയും വാങ്ങുന്നതിന് മുൻപ് നിർബന്ധമായും കർഷകരുമായി ചർച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ രാമമംഗലം ഗ്രാമപഞ്ചായത്തിലെ ഊരമന ശിവലി- സെൻട്രൽ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


പദ്ധതികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റങ്ങൾ വേണമെന്ന് കർഷകർ പറഞ്ഞാൽ അത് കൂടി പരിഗണിക്കണം. ആവശ്യമെങ്കിൽ ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കും. ഓരോ വർക്കുകൾ പൂർത്തിയായ ശേഷവും പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം. കർഷകർ തന്നെ കൃത്യമായ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണം. പദ്ധതി എത്രമാത്രം ഫലം കണ്ടുവെന്ന് ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. മന്ത്രിയുടെ ഓഫീസ് മുതൽ കൃഷി ഭവനുകൾ വരെയുള്ള കാര്യത്തിൽ കർഷകർക്ക് കൃത്യമായി ഇടപെടാൻ കഴിയണം.


കൃഷിയുമായി ബന്ധപ്പെട്ട് സമൂഹത്തിന്റേയും സർക്കാരുകളുടെയും ഇടപെടലുകൾ അത്യാവശ്യമാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കൃഷിയിടങ്ങൾ. പഴയ തലമുറ ഇക്കാര്യം ഗൗരവത്തോടെയാണ് കണ്ടിരുന്നതെങ്കിലും ഇന്നത്തെ തലമുറ ഇത് മറന്ന മട്ടാണ്. റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയല്ലാതെ വയൽ നികത്തുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.


രാമമംഗലം പഞ്ചായത്തിലെ ശിവലി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിത എൽദോസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനൽ, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫൻ, വൈസ് പ്രസിഡന്റ് മേരി എൽദോ, സ്ഥിരം സമിതി അധ്യക്ഷരായ ആലീസ് ജോർജ്, ഷൈജ ജോർജ്, ജിജോ ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ജിൻസൺ വി. പോൾ, വാർഡ് മെമ്പർമാരായ സണ്ണി ജേക്കബ്, ബിജി രാജു, അഞ്ജന ജിജോ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഭ രാജ്, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ രാജ്മോഹൻ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സാം കെ. ജെയിംസ്, രാഷ്ട്രീയ നേതാക്കളായ എം.എ ജേക്കബ്, സുമിത്ത് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


വർഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടന്നിരുന്ന ഊരമന ശിവലി- സെൻട്രൽ പാടശേഖരങ്ങളെ കൃഷിക്ക് അനുയോജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പാടശേഖരത്തിലെ ചാലുകൾ സംരക്ഷിച്ച് കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 5.8 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നബാർഡിന്റെ ധനസഹായത്തോടെ കൃഷി വകുപ്പാണ് നടപ്പാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 240 ഏക്കർ തരിശ് ഭൂമിയാണ് കൃഷിക്ക് അനുയോജ്യമായി മാറുക.


Share this story

Share

Related Stories