The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സർഗധനരായ എഴുത്തുകാരുടെ  മാതൃകകൾ പിൻതുടരണം: മുഖ്യമന്ത്രി

ഭാഷയിലും സാഹിത്യത്തിലും സർഗധനരായ എഴുത്തുകാരുടെ മാതൃകകൾ പിൻതുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ  വൈജ്ഞ…

Kerala23 Nov 2024, 5:25 AM 15,038
സർഗധനരായ എഴുത്തുകാരുടെ  മാതൃകകൾ പിൻതുടരണം: മുഖ്യമന്ത്രി

ഭാഷയിലും സാഹിത്യത്തിലും സർഗധനരായ എഴുത്തുകാരുടെ മാതൃകകൾ പിൻതുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ  വൈജ്ഞാനിക പുരസ്‌കാര വിതരണവും വെബ്പോർട്ടൽ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.\"\"


ഇത്തവണത്തെ വൈജ്ഞാനിക പുരസ്‌ക്കാരങ്ങൾക്ക് അർഹരായിരിക്കുന്നത് മൂന്ന് വ്യക്തികളാണ്. കവി, ചരിത്രകാരൻ, പത്രാധിപർ, അധ്യാപകൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ അധ്യക്ഷനുമായ എൻ വി കൃഷ്ണവാരിയരുടെ  പേരിലുള്ള പുരസ്‌ക്കാരമാണ് കവിയായ  പി എൻ ഗോപീകൃഷ്ണന് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ‘ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകമാണ് ഈ പുരസ്‌ക്കാരത്തിന് അർഹമായിരിക്കുന്നത്. എൻ വിയെ പോലെ തന്നെ കാവ്യലോകത്തു മാത്രമായി തന്റെ ഇടപെടലുകൾ ചുരുക്കാത്ത പി എൻ ഗോപീകൃഷ്ണന്റെ കൈകളിലേക്ക് എൻ വിയുടെ പേരിലുള്ള പുരസ്‌കാരം എത്തിച്ചേരുന്നതിൽ തികഞ്ഞ ഔചിത്യഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.\"\"


എഴുത്തുകാരനും ഭാഷാവിദഗ്ധനുമായിരുന്ന ഡോ. കെ എം ജോർജിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഗവേഷണ പുരസ്‌ക്കാരത്തിന് അർഹയായിരിക്കുന്നത് ഡോ. ടി തസ്ലീമയാണ്. ഗവേഷണ രംഗത്ത് കൂടുതൽ സംഭാവനകൾ നൽകാനും ഡോ. കെ എം ജോർജ്ജിനെ പോലുള്ളവർ ഏറ്റെടുത്ത ഭാഷാ പരിപോഷണ പ്രവർത്തനങ്ങൾക്ക് മികവുറ്റ സംഭാവന നൽകാനുമുള്ള പ്രോത്സാഹനമായി ഈ പുരസ്‌ക്കാരം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ചരിത്രകാരനും ഗവേഷകനും എഴുത്തുകാരനുമായ എം പി കുമാരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള വിവർത്തന പുരസ്‌ക്കാരത്തിന് അർഹയായിരിക്കുന്നത് ഡോ. എസ് ശാന്തിയാണ്. കൂടുതൽ ഇതര ഭാഷാ കൃതികൾ മലയാള ഭാഷയ്ക്കു പരിചയപ്പെടുത്താനുള്ള പ്രോത്സാഹനമായി മാറട്ടെ ഈ പുരസ്‌ക്കാരം എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരജേതാവ് പി എൻ ഗോപീകൃഷ്ണൻ, എം പി കുമാരൻ സ്മാരക വിവർത്തന പുരസ്‌കാര ജേതാവ് എസ് ശാന്തി  എന്നിവർക്ക് ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരവും ഡോ. ടി തസ്ലീമക്ക് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ എം ജോർജ് സ്മാരക ഗവേഷണപുരസ്‌കാരവും ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു.


പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ,  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ എന്നിവർ സന്നിഹിതരായി.


Share this story

Share

Related Stories