The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കർക്കടകവാവ്  ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും : മന്ത്രി 

* എല്ലാ കേന്ദ്രങ്ങളലും യോഗം ചേരാൻ നിർദ്ദേശംകർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന്…

Kerala12 Jul 2024, 3:05 AM 30,935
കർക്കടകവാവ്  ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും : മന്ത്രി 

എല്ലാ കേന്ദ്രങ്ങളലും യോഗം ചേരാൻ നിർദ്ദേശം




കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി. എൻ വാസവൻ നിർദ്ദേശം നൽകി. കർക്കിടകവാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ തിരുവല്ലത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലി തർപ്പണം നടക്കുന്ന കേന്ദ്രങ്ങളുണ്ട്. തിരുവല്ലം, ശംഖുമുഖം, വർക്കല, തിരുമുല്ലവാരം, ആലുവ അരുവിക്കര എന്നീ ആറ് കേന്ദ്രങ്ങൾ ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന വലിയ കേന്ദ്രങ്ങളാണ്. ഈ ആറ് കേന്ദ്രങ്ങളിലെ നടത്തിപ്പ് രീതി  എല്ലാ ബലിതർപ്പണ കേന്ദ്രങ്ങളിലും ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ പിന്തുടരണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഇതാദ്യമായാണ് എല്ലാ കേന്ദ്രങ്ങളിലും ഇത്തരത്തിൽ അവലോകന യോഗങ്ങൾ നടത്തി മുന്നൊരുക്കങ്ങളും സൗകര്യങ്ങളും ഒരുക്കുവാൻ തീരുമാനിക്കുന്നത്.


 ജില്ലാ കളക്ടർമാരുടെ ചുമതലയിലായിരിക്കണം മറ്റ് സ്ഥലങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തി തീരുമാനങ്ങൾ എടുക്കേണ്ടത്. ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാനങ്ങൾ, പൊലീസ്,      കെ.എസ്.ഇ.ബി, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ് എന്നിവരുടെ പ്രതിനിധികളും ദേവസ്വം അധികൃതരും ഉൾപ്പെടുന്ന യോഗം വിളിക്കും.


ശംഖുമുഖം തീരത്ത് ബലിതർപ്പണത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ വിദ്ഗധസംഘം പരിശോധിച്ച് വേണ്ട കാര്യങ്ങൾ ചെയ്യാനും ധാരണയായി. ഒരു തവണ കുറഞ്ഞത് 500 പേർക്കെങ്കിലും ബലികർമ്മം അനുഷ്ഠിക്കാനുള്ള സൗകര്യം ഒരുക്കാനാണ്  നിർദ്ദേശം ഉയർന്നത്. ബലിതർപ്പണകേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ അറ്റകുറ്റപണി നടത്തേണ്ടതുണ്ടെങ്കിൽ അക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.


ആഗസ്റ്റ് മൂന്നാം തീയതി കർക്കിടക ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്കാലിക പന്തൽ നിർമ്മിക്കുക, ബാരിക്കേഡുകൾ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ  ഒരോ സ്ഥലത്തും സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നതാണ്.


മഴക്കാലമായതിനാൽ ജലജന്യരോഗങ്ങളുടെ വ്യാപനം ഉണ്ടാകുവാനുള്ള സാധ്യത മുന്നിൽ കണ്ട് ബലിതർപ്പണത്തിനെത്തുന്നവർക്കായി തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യും . ബലിത്തറകൾ ലേലം കൊള്ളുന്നവർ തർപ്പണത്തിനെത്തുന്നവരെ ചൂഷണം ചെയ്യാതിരിക്കുന്നതിന്  എല്ലാ കേന്ദ്രങ്ങളിലും ഏകീകൃത നിരക്ക് നിശ്ചയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബലിതർപ്പണ കേന്ദ്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.


ശംഖുമുഖം, തിരുമുല്ലവാരം തുടങ്ങിയ കേന്ദ്രങ്ങളിൽ ബലിതർപ്പണം നടത്തുന്നതിനാവശ്യമായ അനുമതികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാലേകൂട്ടി അപേക്ഷകൾ സമർപ്പിക്കുന്നതും മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതുമാണ്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തും.   തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യം, തിരുവനന്തപുരം മേയർ, കൊല്ലം ജില്ല കളക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


Share this story

Share

Related Stories