The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

100 വീടുകൾ വയ്ക്കാൻ 20 കോടി രൂപ കൈമാറി DYFI; ‘സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം; ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മുണ്ടക്കൈ ചൂരൽമല ദുരന്ത മേഖലയിൽ നമ്മൾ വയനാട് പദ്ധതിയിൽ 100 വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുക 20 കോടി രൂപയും കൈമാറി ഡിവൈഎഫ്ഐ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപ…

Kerala25 Mar 2025, 4:49 AM 41,980
100 വീടുകൾ വയ്ക്കാൻ 20 കോടി രൂപ കൈമാറി DYFI; ‘സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം; ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മുണ്ടക്കൈ ചൂരൽമല ദുരന്ത മേഖലയിൽ നമ്മൾ വയനാട് പദ്ധതിയിൽ 100 വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുക 20 കോടി രൂപയും കൈമാറി ഡിവൈഎഫ്ഐ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്ഐ നടത്തിയത് മാതൃകാപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 25 വീട് എന്നതിൽ നിന്ന് 100 വീടായി മാറിയത് അഭിമാനകരമായ കാര്യമാണ്.

ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം ദുരന്ത സ്ഥലത്ത് ആത്മസമർപ്പണത്തോടെ ഇറങ്ങിത്തിരിച്ച യുവജനങ്ങളെയാണ് കാണാൻ കഴിഞ്ഞത്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്രിയാത്മകമായി ഇടപെടാനും നല്ല രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാനും യുവജന സംഘടനകൾ സജീവമായി ഇടപെട്ടു. അതിൽ ഡിവൈഎഫ്ഐ പ്രത്യേക പരാമർശം അർഹിക്കുന്ന സംഘടനയാണ്. അതിൽ ഡിവൈഎഫ്ഐയോടൊപ്പം സഹകരിച്ച മറ്റ് യുവജന സംഘടനകളും ഉണ്ട്.

സ്പോൺസർമാർ ഒരു വീടിനായി നൽകുക 20 ലക്ഷം രൂപയാണ്. ചിലപ്പോൾ ഇതിൽ കൂടുതൽ തുക വേണ്ടി വന്നേക്കും. ആ തുക സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും നിർമ്മിക്കുന്നത് ഒരേ പോലുള്ള വീടുകളാണ്. എല്ലാവരെയും ഒരേ പോലെ കണ്ട് അവരെ സഹായിക്കുകയാണ് ചെയ്തത്. സ്പോൺസർ ചെയ്ത വീടുകൾ പ്രത്യേകമായി ഒരാൾക്ക് നൽകില്ല. ഡിവൈഎഫ്ഐ നൽകിയ വീടുകൾ എന്ന നിലയിലല്ല വീടുകൾ നിർമ്മിക്കുക. എല്ലാവർക്കും ഒരുപോലെയുളള വീടുകൾ ആയിരിക്കും.

അതേസമയം കേന്ദ്രത്തോടുള്ള വിമർശനവും അദ്ദേഹം വേദിയിൽ അറിയിച്ചു. ദുരന്തം നേരിട്ടപ്പോഴെല്ലാം കേരളം നേരിട്ടത് അവഗണനയാണ്. 2018 മുതൽ കേരളം ഈ അവഗണന നേരിടുന്നു. നാട് തകർന്നു പോകട്ടെ എന്ന് ദുഷ്ട മനസ്സുകൾ ചിന്തിക്കുന്നു. എന്നാൽ അനിതര സാധാരണമായ ഒരുമയും ഐക്യവും കാണിക്കുന്ന ജനതയുള്ള നാടാണിത്. ആ ഒരുമയുടെയും ഐക്യത്തിന്റെയും കരുത്ത് ഓരോ ഘട്ടത്തിലും നമുക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെയാണ് ഈ നാട് ഓരോ ദുരന്തത്തെയും അതിജീവിച്ച് മുന്നോട്ടുവരുന്നത്. സഹായം നൽകേണ്ടവർ സഹായിച്ചില്ല എന്ന് കുറവ് നിലനിൽക്കുന്നുണ്ട്. ഇനിയും ദുരന്തങ്ങൾ ഉണ്ടായേക്കാം. എന്നാൽ ആ ദുരന്തങ്ങൾക്ക് തകർക്കാൻ കഴിയുന്നതായിരിക്കില്ല ഇപ്പോൾ ഉള്ള പുനർനിർമാണം. അത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് മുണ്ടക്കൈ ചൂരൽ മലയിൽ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

Share this story

Share

Related Stories