The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് സ്വപ്നഭവനം; 1.08 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ടു

സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാട് എല്ലാവരും മനസ്സിലാക്കണം: മന്ത്രി ഒ.ആർ. കേളുതിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ സമരഭൂമിയിലെ ഭവനരഹിതരായ 18 കുടുംബങ്ങള്‍ക്ക് സ്വപ്നസാക്ഷാത്കാരം. 1.08 കോടി…

Kerala20 Jun 2025, 6:40 AM 52,760
ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് സ്വപ്നഭവനം; 1.08 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ടു

സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാട് എല്ലാവരും മനസ്സിലാക്കണം: മന്ത്രി ഒ.ആർ. കേളു


തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ സമരഭൂമിയിലെ ഭവനരഹിതരായ 18 കുടുംബങ്ങള്‍ക്ക് സ്വപ്നസാക്ഷാത്കാരം. 1.08 കോടി രൂപയുടെ പദ്ധതിയിലൂടെ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിർവഹിച്ചു.


തദ്ദേശീയ ജനതയുടെ സഹകരണ നിർമാണ പ്രസ്ഥാനമായ കുളത്തൂപ്പുഴ ഗോത്രജീവിക സംഘമാണ് വീട് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ആറ് ലക്ഷം രൂപയാണ് ഓരോ വീടിന്റെയും നിർമാണത്തിനായി ചെലവിടുന്നത്. പ്രത്യേക അനുമതി നേടിയാണ് ഭവനരഹിതരായ കുടുംബങ്ങൾക്ക് സർക്കാർ വീടുകൾ നിർമിക്കുന്നത്.


എല്ലാ മേഖലകളിലും വിശാലമായ കാഴ്ചപ്പാടോടുകൂടി സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ മനസ്സിലാക്കണമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. സർക്കാർ നടപ്പിലാക്കുന്ന നവകേരള മിഷനിൽ ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ പദ്ധതികൾ ഉണ്ട്. കേരളത്തിലെ മൂന്നര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ലൈഫ് വഴി വീട് നിർമ്മിച്ചു നൽകി.


\"\"


കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി, അവരെ സമൂഹത്തിനൊപ്പം കൊണ്ടുവരുക എന്നത് സർക്കാർ ഏറ്റെടുത്ത വലിയ ദൗത്യമാണ്. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ, ഹരിതകേരളം മിഷൻ, എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ പദ്ധതി തുടങ്ങിയവയും വിജയകരമായി പുരോഗമിക്കുന്നു. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത എല്ലാവർക്കും ഭൂമി ലഭ്യമാക്കുക സർക്കാർ ലക്ഷ്യമാണ്.


റവന്യൂ ഭൂമി, മിച്ചഭൂമി എന്നിങ്ങനെ കിട്ടാവുന്ന എല്ലാ തരത്തിലുമുള്ള ഭൂമി ഇതിനായി ഉപയോഗിക്കുന്നു. ലാൻ്റ് ബാങ്ക് പദ്ധതി വഴി സ്ഥലം വിലകൊടുത്ത് വാങ്ങി സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് നൽകുന്നു. കാലാനുസൃതമായി കേരളത്തിലെ എല്ലാ റോഡുകളും സർക്കാർ നവീകരിക്കുകയാണ്. വയനാട് തുരങ്കപാതയ്ക്ക് അനുമതി ലഭിച്ചു. ആദിവാസികളെ മുൻനിരയിൽ എത്തിക്കുന്നതിന് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. പട്ടികവർഗ്ഗ വകുപ്പ് രൂപീകരിച്ചതിൻ്റെ 50-ാം വർഷമാണിത്.


\"\"


കേരളത്തിലെ ഭൂവിസ്തൃതി കുറഞ്ഞുവരികയാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന ഭൂമി നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. ചെറ്റച്ചലിലെ വീടുകൾ കെട്ടുറപ്പോടുകൂടി നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.


ജി. സ്റ്റീഫൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുർബല വിഭാഗങ്ങൾക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും വലിയ പിന്തുണ നൽകുന്ന സർക്കാരാണ് നമുക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.


വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ ജി. ആനന്ദ്, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.എൽ. കൃഷ്ണകുമാരി, വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.എസ്. സന്ധ്യ, ഊര് മൂപ്പൻ ബി. സദാനന്ദൻ കാണി, സംസ്ഥാന പട്ടിക വർഗ്ഗ ഉപദേശക സമിതി അംഗം ബി. വിദ്യാധരൻ കാണി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories