The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കരട് യു.ജി.സി ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കുന്നു: മന്ത്രി ഡോ. ആർ. ബിന്ദു

സർവകലാശാലക ളുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടനാപരമായ സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കുന്നതാണ് കരട് യു.ജി.സി ചട്ടങ്ങളെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.കരട് യു…

Kerala11 Mar 2025, 11:10 PM 22,367
കരട് യു.ജി.സി ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കുന്നു: മന്ത്രി ഡോ. ആർ. ബിന്ദു

സർവകലാശാലക ളുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടനാപരമായ സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കുന്നതാണ് കരട് യു.ജി.സി ചട്ടങ്ങളെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.


കരട് യു.ജി.സി ചട്ടങ്ങൾ 2025 എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജും സംയുക്തമായി സംഘടിപ്പിച്ച ചർച്ച തിരുവനന്തപുരത്ത് കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വൈസ്ചാൻസലർ നിയമനമടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന ഗവൺമെന്റിന്റെ അധികാരങ്ങൾ ഇല്ലാതാക്കുന്നതാണ് നിലവിലെ നിർദേശങ്ങളെന്ന് മന്ത്രി പറഞ്ഞു.


യു.ജി.സി ഗൈഡ്‌ലൈൻ എന്നത് മാറ്റി റഗുലേഷൻ എന്ന് ഉപയോഗിച്ചിരിക്കുന്നത് അമിത നിയന്ത്രണത്തെയാണ് സൂചിപ്പിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ വർഷം 1,800 കോടി രൂപയും കഴിഞ്ഞ നാല് വർഷത്തിൽ 6,000 കോടി രൂപയും ചെലവഴിച്ച സംസ്ഥാനമാണ് കേരളം. ദൈനംദിന പ്രവർത്തനങ്ങളും ബഡ്ജറ്റ് വിഹിതവുമടക്കം നീക്കി വെക്കുന്ന സംസ്ഥാനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണമുണ്ടാകില്ല എന്നത് അംഗീകാരിക്കാനാവില്ലെന്ന് മറ്റ് സംസ്ഥാനങ്ങളും നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതക്കപ്പുറം മറ്റ് മാനദണ്ഡങ്ങൾ വിസി നിയമനത്തിനടക്കം ബാധകമാക്കുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാരം കുറയുന്നതിന് കാരണമാകും. സിലിബസ് പരിഷ്‌ക്കരണത്തിലടക്കം സങ്കുചിതമായ ചിന്താഗതി പുലർത്തരുത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി ഉന്നതമായ മൂല്യങ്ങളും ജനാധിപത്യ ബോധവും നിലനിർത്തുന്ന ഇടങ്ങളായിരിക്കണം ഉന്നത വിദ്യാഭ്യാസ മേഖല. യു.ജി.സിയുടെ നിലപാടുകൾ ക്ലാസ്മുറികൾക്കപ്പുറം പൊതു സമൂഹം ചർച്ച ചെയ്യുന്ന രീതിയിലേക്കെത്തിക്കാൻ ചർച്ചയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.


ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. എം.എ. ലാൽ സ്വാഗതമാശംസിച്ചു. തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ അനിത ആശംസയും ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ഗോഡ്‌വിൻ നന്ദിയും അറിയിച്ചു. ഡോ. കെ.എൻ. ഗണേഷ്, ഡോ. ജിജു പി. അലക്‌സ്, ഡോ. വാണി കേസരി എന്നിവർ സെഷനുകൾ നയിച്ചു.


Share this story

Share

Related Stories