The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ശരിയുടെ പക്ഷത്ത് നിന്ന് സത്യം പറയാൻ ആർജവമുള്ള എഴുത്തുകാരനാണ് ഡോ.എസ് കെ വസന്തൻ : മുഖ്യമന്ത്രി

* എഴുത്തച്ഛൻ പുരസ്‌കാരം സമ്മാനിച്ചുനിരന്തരവും അക്ഷീണവുമായ സാഹിത്യ പ്രവർത്തനത്തിലൂടെ മുഖം നോക്കാതെ ശരിയുടെ പക്ഷം പറയാൻ തയ്യാറായ എഴുത്തുകാരനാണ് ഡോ.എസ് കെ വസന്തനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ…

Kerala22 Feb 2024, 11:15 AM 15,743
ശരിയുടെ പക്ഷത്ത് നിന്ന് സത്യം പറയാൻ ആർജവമുള്ള എഴുത്തുകാരനാണ് ഡോ.എസ് കെ വസന്തൻ : മുഖ്യമന്ത്രി

* എഴുത്തച്ഛൻ പുരസ്‌കാരം സമ്മാനിച്ചു


നിരന്തരവും അക്ഷീണവുമായ സാഹിത്യ പ്രവർത്തനത്തിലൂടെ മുഖം നോക്കാതെ ശരിയുടെ പക്ഷം പറയാൻ തയ്യാറായ എഴുത്തുകാരനാണ് ഡോ.എസ് കെ വസന്തനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ് കെ വസന്തന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷക്ക് ഭാവുകത്വപരവും ഭാഷാപരവുമായ ഉള്ളടക്കം നൽകി പുതുവഴി തീർത്ത ആചാര്യനാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹത്തിന്റെ പേരിലാണ് സംസ്ഥാന സർക്കാരിന്റെ  പരമോന്നത സാഹിത്യ പുരസ്‌കാരം നൽകി വരുന്നത്. പോയ വർഷത്തെ അവാർഡ് ജേതാവായ ഡോ. എസ് കെ വസന്തൻ ഉപന്യാസം, നോവൽ,നിരൂപണം, ഓർമക്കുറിപ്പുകൾ, ജീവചരിത്രം, ലേഖനങ്ങൾ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത തലങ്ങളിൽ കയ്യൊപ്പ് ചാർത്തിയ പ്രതിഭയാണ്. സൂക്ഷ്മ നിരീക്ഷണ പാടവവും ജാഗ്രതയും ഉന്മേഷ ഭരിതമായ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. സാഹിത്യ സാംസ്‌കാരിക സംഘടനാ പ്രവർത്തനം പുരോഗമനോൻമുഖമായ എഴുത്തിന് കാരണമായെന്ന് അനുമാനിക്കാം.


കേരള സംസ്‌കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മികച്ച അധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകൾ കൂടി പരിഗണിച്ചാണ് എഴുത്തച്ഛൻ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.


 വൈഞ്ജാനിക സംഭാവനകൾക്കൊപ്പം സർഗാത്മക സാഹിത്യത്തിലും വിരാജിക്കുന്ന ഡോ. വസന്തന്റെ സർഗാത്മക ലോകം ഒറ്റക്കള്ളിയിലൊതുക്കാനാകില്ല. കേരള ചരിത്ര നിഘണ്ടുവിനെ  വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്‌കാരചരിത്രനിഘണ്ടു വസന്തൻമാഷ് കേരളത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. ചരിത്രവും സംസ്‌കാരവും രണ്ടു പഠനപദ്ധതികളെന്ന നിലയിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളെ അക്കാദമികമായി അടയാളപ്പെടുത്താൻ ഈ കൃതിയിലൂടെ സാധിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും കനപ്പെട്ട റഫറൻസ് ഗ്രന്ഥങ്ങളിൽ ഒന്നുകൂടിയാണ് കേരള സംസ്‌കാരചരിത്രനിഘണ്ടു. നമ്മൾ നടന്ന വഴികൾ, നിരൂപകന്റെ വായന, അരക്കില്ലം, ഉദ്യോഗപർവ്വം എന്നിങ്ങനെ കഥ, നോവൽ, നിരൂപണം തുടങ്ങിയ വൈവിദ്ധ്യമാർന്ന സാഹിത്യശാഖകളിലായി അറുപതിലധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാര നിറവിലുള്ള അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്കുള്ള അംഗീകാരമെന്ന നിലയിൽ ഏറെ സന്തോഷത്തോടെയാണ്  സംസ്ഥാന സർക്കാർ എഴുത്തച്ഛൻ പുരസ്‌കാരം സമ്മാനിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.


ഭാഷാപഠനവും നവോത്ഥാന കാല അറിവുകളും പുതു തലമുറക്ക് പകർന്നു നൽകാൻ കഴിയണമെന്ന് എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ. എസ് കെ വസന്തൻ അഭിപ്രായപ്പെട്ടു പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷായെയും നമുക്ക് മുന്നിലൂടെ കടന്നു പോയ കാലവും പഠിക്കാൻ വിദ്യാർത്ഥികളും പഠിപ്പിക്കാൻ അധ്യാപകരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.


സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു. ഡോ.വി വേണു പ്രശസ്തി പത്രം വായിച്ചു. ഡോ. അനിൽ വള്ളത്തോൾ ആദരഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ ചടങ്ങിന് നന്ദി അറിയിച്ചു.


Share this story

Share

Related Stories