The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജം- കളക്ടര്‍

– സുതാര്യമായ തിരഞ്ഞെടുപ്പിന് ജനങ്ങള്‍ സഹകരിക്കണലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് വാര്‍ത്താസമ്മേള…

Kerala30 Mar 2024, 9:10 PM 11,845
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജം- കളക്ടര്‍

– സുതാര്യമായ തിരഞ്ഞെടുപ്പിന് ജനങ്ങള്‍ സഹകരിക്കണ




ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുതാര്യവും സുഗമവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളും കൗണ്ടിങ് സ്റ്റേഷനുകളും സജ്ജമാണ്.  119 ഓക്സിലറി ബൂത്തുകളടക്കം 2894 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. 1500 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളിലാണ് ഓക്സിലറി ബൂത്തുകള്‍ ഏര്‍പ്പെടുത്തുക.


നിലവിലെ പോളിങ് ബൂത്തിനോട് ചേര്‍ന്ന് തന്നെയാണ് അധിക ബൂത്ത് സൗകര്യവും ഏര്‍പ്പെടുത്തുക. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ഓക്‌സലറി ബൂത്തുകളുടെ എണ്ണത്തില്‍ ചെറിയ വ്യത്യാസമുണ്ടാകും. ചൂട് കാലമായതിനാല്‍ ആവശ്യമായ ബൂത്തുകളില്‍ പന്തല്‍ ഇടുന്നതടക്കമുള്ള ക്രമീകരണങ്ങളള്‍ ഒരുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.


മലപ്പുറം ഗവ. കോളേജ്, തിരൂര്‍ എസ്എസ്എം പോളി ടെക്നിക് കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക.


–ജില്ലയില്‍ 33,23,289 വോട്ടര്‍മാര്‍




നിലവിലെ വോട്ടര്‍പട്ടിക അനുസരിച്ച് ജില്ലയിലുള്ളത് 33,23,289 വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍പട്ടിക വരുമ്പോള്‍ എണ്ണം ഇനിയും വര്‍ധിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് 25 വരെ അവസരം നല്‍കിയിരുന്നു. ഇതില്‍ പേര് ചേര്‍ത്തവരെ കൂടെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. നിലവിലെ പട്ടികയില്‍ 16,61,623 പുരുഷന്‍മാരും 16,61,634 സ്ത്രീകളും 32 ട്രാന്‍സ്ജന്‍ഡേഴ്സുമാണുള്ളത്. 1872 സര്‍വീസ് വോട്ടര്‍മാരുണ്ട്.


–കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു




തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. പെരുമാറ്റചട്ടലംഘനം സംബന്ധിച്ച പരാതികള്‍ സി-വിജില്‍ ആപ് വഴിയും നല്‍കാം. പരാതി ലഭിച്ച് 100 മിനിറ്റിനകം തന്നെ പരിഹാരം കാണും.


–വാഹനപരിശോധനയുമായി സഹകരിക്കണം




പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന വാഹനപരിശോധനയുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃത പണമിടപാട്, ആയുധക്കടത്ത്, ലഹരിക്കടത്ത് എന്നിവ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. ഇതിനായി പ്രത്യേകം ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പെരുമാറ്റചട്ടലംഘനം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധനയും ജില്ലയില്‍ നടക്കുന്നുണ്ട്. പരിശോധനക്കായി നിയോഗിക്കപ്പെട്ട വാഹനങ്ങളില്‍ ജിപിഎസ് സംവിധാനവും സിസിടിവി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ഫ്‌ളെയിങ് സ്‌ക്വാഡുകളും ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളും നിലവില്‍ ഫീല്‍ഡ് പരിശോധനയിലുണ്ട്.  എല്ലാ നിയോജക മണ്ഡലങ്ങളിലും സ്റ്റാറ്റിക് സര്‍വെലന്‍സ് ടീമുകളും നിരീക്ഷണം നടത്തും.


–തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി 18860 പേര്‍




തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ജില്ലയില്‍ ആവശ്യമുള്ളത് 18,860 പേരാണ്. പോലീസ് ഉദ്യോഗസ്ഥരെ കൂടാതെയുള്ള എണ്ണമാണിത്.  വിവിധ വകുപ്പുകളിലെ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി നിയമിക്കുക. ഇവരുടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയായിട്ടുണ്ട്. ഗുരുതര രോഗമുള്ളവരെയും ഒഴിവാക്കാനാകാത്ത ബുദ്ധിമുട്ടുള്ളവരെയും ഒഴിവാക്കി നല്‍കും. തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും വിട്ട് നില്‍ക്കുന്നവര്‍ക്കെതിരെ  ജനപ്രാധിനിത്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.



 


 


Share this story

Share

Related Stories