The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ അന്തസ് നിലനിർത്തണം: അഡ്വക്കേറ്റ് ജനറൽ

ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ അന്തസ് നിലനിർത്തേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് കേരള അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ പോക്സോ ആക്ട്…

Kerala17 Dec 2024, 8:50 PM 43,827
പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ അന്തസ് നിലനിർത്തണം: അഡ്വക്കേറ്റ് ജനറൽ

ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ അന്തസ് നിലനിർത്തേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് കേരള അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ പോക്സോ ആക്ട്, മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ എന്ന വിഷയത്തിൽ ഡോക്ടർമാർക്കും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കുമായി മസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.\"\"


പോക്സോ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഡോക്ടർമാരും പബ്ലിക് പ്രോസിക്യൂട്ടർമാരും ജാഗ്രത പാലിക്കണം. ഇരകളാക്കപ്പെടുന്ന കുട്ടികളുടെ മൊഴിയെടുക്കലിലും വൈദ്യപരിശോധനയിലും വിചാരണയിലും ബാലസൗഹൃദാന്തരീക്ഷം ഉണ്ടാകണം. ആശയവിനിമയത്തിൽ ഒരുഘട്ടത്തിലും സമ്മർദം ചെലുത്തരുത്. ഈ ഘട്ടങ്ങളിലെ ദുരനുഭവങ്ങൾ പിന്നീടൊരിക്കലും മാനസികാഘാതമായി കുട്ടികളിൽ നിലനിൽക്കാൻ പാടില്ല. നടപടിക്രമങ്ങളാൽ അന്തർമുഖരായി മാറ്റപ്പെടരുത്. ഇവർക്ക് വളരെ വേഗം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനാകുന്ന തരത്തിലുള്ള സമീപനം പ്രത്യേകിച്ച് ഡോക്ടർമാരും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരും പാലിക്കണമെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.


പീഡനങ്ങൾക്കിരയാകുന്ന കുട്ടികളെ പൊതുസമൂഹം ഒറ്റപ്പെടുത്തുന്നതും കഴുകൻകണ്ണുകളോടെ വീക്ഷിക്കുന്നതുമായ പ്രവണത മാറേണ്ടതുണ്ടെന്ന്  അദ്ധ്യക്ഷനായിരുന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ പറഞ്ഞു. ശിശുസൗഹാർദ സമീപനം ഉണ്ടാകണം. ഈ ഘട്ടത്തിൽ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക വേദന കാണാതെ പോകരുത്. ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ബാലാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.


ഉദ്ഘാടനത്തെ തുടർന്നു നടന്ന പരിശീലന പരിപാടിയിൽ ഗർഭസ്ഥശിശുവും ഡി.എൻ.എ പരിശോധനയും എന്ന വിഷയത്തിൽ സയന്റിഫിക് ഓഫീസർ ഡോ. പി. മനോജും മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ എന്ന വിഷയത്തിൽ ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. എൻ.ആർ. റീനയും പോക്സോ ആക്ടിനെകുറിച്ച് കേരള കോ-ഓപ്പറേറ്റീവ് ട്രിബ്യൂണൽ ജഡ്ജ് കെ. സോമനും ക്ലാസുകൾക്ക് നേതൃത്വം നൽകി. കമ്മിഷൻ അംഗങ്ങളായ ജലജമോൾ റ്റി.സി, കെ.കെ.ഷാജു, ഡോ. എഫ്. വിൽസൺ എന്നിവർ ചർച്ചകളിൽ മോഡറേറ്റർമാരായി. കമ്മിഷൻ അംഗം എൻ.സുനന്ദ സ്വാഗതവും ജലജമോൾ റ്റി.സി നന്ദിയും അർപ്പിച്ചു.


Share this story

Share

Related Stories