The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ദേവസ്വം ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു

തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാർ ദേവസ്വം ബോർഡിലേക്ക് ഹിന്ദു വിശ്വാസികളായ രണ്ടു അംഗങ്ങളെയും തിരഞ്ഞെടു…

Kerala21 Jun 2025, 6:00 AM 27,981
ദേവസ്വം ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു

തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാർ ദേവസ്വം ബോർഡിലേക്ക് ഹിന്ദു വിശ്വാസികളായ രണ്ടു അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു. ആവശ്യമെങ്കിൽ ജൂലൈ 30 രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തും. നിയമസഭയിലെ ഹിന്ദു എം.എൽ.എ മാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. റിട്ട. ജില്ലാ ജഡ്ജ് എം രാജേന്ദ്രൻ നായരാണ് തെരഞ്ഞെടുപ്പിന്റെ വരണാധികാരി.


ജൂൺ 26 രാവിലെ 11ന് കരട് വോട്ടർ പട്ടിക നിയമസഭ മന്ദിരം, ഐ പി.ആർ.ഡി, റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധീകരിക്കും. അക്ഷേപങ്ങൾ ജൂലൈ 4, 5 തീയതികളിൽ രാവിലെ 11 മുതൽ 5 മണി വരെ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ (ഗവ. സെക്രട്ടറിയറ്റ് അനക്സ് 2ലെ ഒന്നാം നിലയിലുളള 107-ാം നമ്പർ മുറി) ഓഫീസിൽ സമർപ്പിക്കാം. ആക്ഷേപങ്ങൾ ജൂലൈ 7 രാവിലെ 11 മണിക്ക് മേൽ ഓഫീസിൽ വച്ച് വരണാധികാരി പരിശോധിച്ച് തീർപ്പ് കൽപ്പിക്കും. അന്തിമ വോട്ടർ പട്ടിക അന്ന് തന്നെ പ്രസിദ്ധീകരിക്കും.


നാമനിർദ്ദേശ പത്രികകൾ റവന്യു (ദേവസ്വം) അഡീഷണൽ സെക്രട്ടറിയുടെ ഓഫീസിൽ ജൂലൈ എട്ടു മുതൽ പത്തു വരെ രാവിലെ 11 മുതൽ 5 വരെ ലഭിക്കും. ജൂലൈ 11 രാവിലെ 11 മണി മുതൽ വൈകുന്നേരം നാലുവരെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വരണാധികാരി മുമ്പാകെ നാമ നിർദ്ദേശപത്രിക സമർപ്പിക്കാം. നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന അന്ന് വൈകുന്നേരം 4.30 മുതൽ നടത്തും. തുടർന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 15 ന് വൈകുന്നേരം നാലുമണിക്കു മുമ്പ് നാമനിർദ്ദേശപത്രിക പിൻവലിക്കാം. പിൻവലിക്കുവാനുളള അപേക്ഷ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥി രേഖാമൂലം റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് നൽകണം. ജൂലൈ 15 വൈകുന്നേരം 4.15ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും.


വിശദവിവരങ്ങൾക്ക്: 0471-2518397/0471-2518147, 9446095148, 9447274504


Share this story

Share

Related Stories