The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഭരണഘടന പരിഷ്കരിക്കാം, ജനാധിപത്യം തകർക്കാതെ: പാനൽ ചർച്ച

രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നിൽ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനൽ ചർച്ച. സർക്കാരുകളോടും നയങ്ങളോടും വിയോജിക്കുമ്പോഴും ഇന്ത…

Kerala08 Jan 2025, 8:15 PM 52,897
ഭരണഘടന പരിഷ്കരിക്കാം, ജനാധിപത്യം തകർക്കാതെ: പാനൽ ചർച്ച

രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നിൽ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനൽ ചർച്ച. സർക്കാരുകളോടും നയങ്ങളോടും വിയോജിക്കുമ്പോഴും ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കണം എന്ന ഒറ്റ കാഴ്ചപ്പാടിൽ അവർ അവരവരുടെ രാഷ്ട്രീയം ഉറപ്പിച്ചുനിർത്തി. ‘സമകാലിക ഇന്ത്യൻ രാഷ്ട്രീയം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എംഎൽഎമാരായ രമേശ് ചെന്നിത്തല, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർക്കുപുറമെ രാഷ്ട്രീയ നേതാവായ പി കെ കൃഷ്ണദാസും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ജോൺ ബ്രിട്ടാസ് എംപി മോഡറേറ്ററായി.


ഭരണഘടന കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് ഏക സ്വരത്തിൽ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എന്നാൽ ഭരണഘടനയെ കാവിവൽക്കരിക്കാനാണ് നിലവിലെ ശ്രമമെന്ന ആശങ്ക എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പങ്കുവെച്ചു. ഐക്യം തകർക്കുന്ന ധ്രുവീകരണ പ്രവർത്തനങ്ങൾ രാജ്യം അംഗീകരിക്കില്ല. സമൂഹത്തെയും ജീവിതത്തെയും മുന്നോട്ട് കൊണ്ടുപോകുന്ന ജനാധിപത്യ സംവിധാനം നിലനിർത്താനുള്ള ഭരണഘടന ഭേദഗതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനതയെ ഒരു പ്രത്യേക ദിശയിലേക്ക് മാത്രം നടത്താൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഏക സിവിൽ കോഡും പൗരത്വ ഭേദഗതിയും മറ്റും നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഉജ്ജ്വലമായ ഭൂതകാലത്തിലൂന്നി വേണം വർത്തമാന ഇന്ത്യ പുനർസൃഷ്ടിക്കാൻ. സമ്പത്തിന്റെ ധ്രുവീകരണമാണ് നിലവിൽ നടക്കുന്നത്. സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നത് വെച്ച് രാജ്യം പുരോഗമിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് ദരിദ്രരുടെ എണ്ണം വർധിക്കുകയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും മാനിക്കുന്ന മതനിരപേക്ഷ കാഴ്പ്പാടുള്ളവരുമായി ചേർന്ന് വർഗീയതയെ ചെറുക്കുകയാണ് തങ്ങളുടെ രാഷ്ട്രീയ കാഴ്‌ചപ്പാടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.


ജനാധിപത്യവും മതേതരത്വവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്നും അടിസ്ഥാനഘടനയ്ക്ക് മാറ്റം വരാത്ത രീതിയിലാണ് ഭരണഘടന പരിഷ്കരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല എംഎൽഎ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഫെഡറലിസത്തെയും ജനാധിപത്യത്തെയും തകർക്കുന്ന നടപടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നു. സർക്കാർ സംവിധാനങ്ങളെ അതിനായി ഉപയോഗിക്കുന്നു. അതിനാൽ ബാലറ്റ് പേപ്പർ മടങ്ങിവന്നേ മതിയാകൂ. ലോകത്ത് ആകെ ആറുരാജ്യങ്ങൾ മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പിൽ ആളുകൾക്ക് വിശ്വാസമില്ലാതാക്കുന്ന രീതിയിൽ എത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിശക്തമായ ജനാധിപത്യബോധം നാം ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല എംഎൽഎ ഓർമിപ്പിച്ചു.


ജനാധിപത്യത്തെ പൂർണമായി കശാപ്പുചെയ്യുകയാണ് മറ്റു രാഷ്ട്രീയ പാർട്ടികളെന്നും അഗ്നിശുദ്ധി വരുത്തിയ രാഷ്ട്രീയമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നുമാണ് പി കെ കൃഷ്ണദാസിന്റെ അഭിപ്രായം. യുഗാനുകൂലവും കാലാനുകൂലവുമായി ഭരണഘടന മാറ്റണം. ചിലരുടെ സ്വപ്‌നങ്ങൾ തകരുമെന്നല്ലാതെ ആരാധനാലയങ്ങൾ തകർക്കില്ലെന്നും ഇന്ത്യയുടെ പൈതൃകം അതാണെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ഭയത്തിന്റെ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തും പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പിന്തുണയുമാണ് തങ്ങൾക്ക് ലഭിക്കുന്നത്. ഭൂതകാലത്തെ മറക്കുകയല്ല, പാഠം പഠിച്ച് വർത്തമാനകാല രചന നടത്തി ഭവ്യമായ ഭരണം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


വ്യത്യസ്ത രാഷ്ട്രീയധാരകൾ സമന്വയിച്ച ആരോഗ്യകരമായ ചർച്ചകൾ തുടരണമെന്ന് മോഡറേറ്റർ ജോൺ ബ്രിട്ടാസ് പറഞ്ഞു.


Share this story

Share

Related Stories